ETV Bharat / international

സൈനിക ശക്‌തി ഉയര്‍ത്തിക്കാട്ടി ട്രംപ് ; യുദ്ധസൂചന നല്‍കി ഇറാന്‍

പുതിയതും, മനോഹരവുമായി യുദ്ധോപകരണങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, ഇറാന്‍ ആക്രമണം നടത്തിയാല്‍ യാതൊരു മടിയും കൂടാതെ അവ ഞങ്ങള്‍ പ്രയോഗിക്കും" - ട്രംപ് ട്വീറ്റ് ചെയ്‌തു.

Trump warns to hit Iran harder  Trump warning to Iran news  Trump Warning  Trump warning over Iran issues  ഇറാന്‍ സംഘര്‍ഷം  ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകള്‍  അമേരിക്ക് ഇറാന്‍ സംഘര്‍ഷം
സൈനീക ശക്‌തി ഉയര്‍ത്തിക്കാട്ടി ട്രംപ് ; യുദ്ധസൂചന നല്‍കി ഇറാന്‍
author img

By

Published : Jan 5, 2020, 1:10 PM IST

വാഷിംഗ്ടൺ: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനികമേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം ഉയര്‍ന്നു വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്‌താവനകളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ ചരിത്രത്തില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ശക്‌തമായി തിരിച്ചടി അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തു.

  • They attacked us, & we hit back. If they attack again, which I would strongly advise them not to do, we will hit them harder than they have ever been hit before! https://t.co/qI5RfWsSCH

    — Donald J. Trump (@realDonaldTrump) January 5, 2020 " class="align-text-top noRightClick twitterSection" data=" ">

"അവര്‍ (ഇറാന്‍) ഇനിയും ആക്രമിച്ചാല്‍, അവര്‍ ഇതുവരെ നേരിട്ടതില്‍ വച്ച് എറ്റവും ശക്‌തമായി തിരച്ചടി നേരിടേണ്ടിവരും" - ട്രംപ് ട്വിറ്ററില്‍ കുറിച്ചു. " രണ്ട് ട്രില്യണ്‍ ഡോളറാണ് സൈനിക ആവശ്യങ്ങള്‍ക്കായി തങ്ങള്‍ നീക്കി വച്ചിരിരിക്കുന്നത്, പുതിയതും, മനോഹരവുമായി യുദ്ധോപകരണങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്, ഇറാന്‍ ആക്രമണം നടത്തിയാല്‍ യാതൊരു മടിയും കൂടാതെ അവ ഞങ്ങള്‍ പ്രയോഗിക്കും" - ട്രംപ് മറ്റൊരു ട്വീറ്റില്‍ ഇറാന് മുന്നറിയിപ്പ് നല്‍കി.

  • The United States just spent Two Trillion Dollars on Military Equipment. We are the biggest and by far the BEST in the World! If Iran attacks an American Base, or any American, we will be sending some of that brand new beautiful equipment their way...and without hesitation!

മൂന്നാം ലോക മഹായുദ്ധം എന്ന് ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍റിങ്ങാകുന്നതിനിടെയാണ് ട്രംപിന്‍റെ മുന്നറിയിപ്പുകള്‍. കഴിഞ്ഞ ദിവസവും ആക്രമണ ഭീഷണിയുമായി ട്രംപ് ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. ഇറാനിലെ ചരിത്രപ്രസിദ്ധവും, തന്ത്രപരവുമായി 52 ഇടങ്ങളെ തങ്ങള്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ഇന്നലെ ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 52 അമേരിക്കന്‍ പൗരന്‍മാരെ ഇറാന്‍ തടവിലാക്കിയിരുന്നു ഇതിനുള്ള മറുപടിയാണ് ഈ 52 സ്ഥലങ്ങളെന്ന് ട്രംപ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

  • ....targeted 52 Iranian sites (representing the 52 American hostages taken by Iran many years ago), some at a very high level & important to Iran & the Iranian culture, and those targets, and Iran itself, WILL BE HIT VERY FAST AND VERY HARD. The USA wants no more threats!

    — Donald J. Trump (@realDonaldTrump) January 4, 2020 " class="align-text-top noRightClick twitterSection" data=" ">

ഇറാനെതിരെ നടത്തിയ അമേരിക്കന്‍ ആക്രമണങ്ങള്‍ പശ്ചിമേഷ്യല്‍ വന്‍ സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവുകള്‍ക്കും വഴിവെക്കാനിടയുണ്ട്. അമേരിക്കന്‍ ആക്രമണത്തെ പിന്തുണച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ രംഗത്തെത്തിയിരുന്നു. സ്വയ രക്ഷയ്‌ക്കായുള്ള നടപടിയെന്നാണ് അമേരിക്കന്‍ നടപടിയെ നെതന്യാഹു വിശേഷിപ്പിച്ചത്. സൗദിയും, യുഎഇയും അമേരിക്കയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേസമയം റഷ്യ ഇറാന്‍റെ പക്ഷം പിടിക്കുമെന്നാണ് വിലയിരുത്തല്‍ ഇതാണ് മൂന്നാം ലോക മഹായുദ്ധം എന്ന് സാധ്യതയ്‌ക്ക് ശക്‌തി പകരുന്നത്.

എന്നാല്‍ യുദ്ധമുണ്ടായാല്‍ അറബ് രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നതാണ് യാഥാര്‍ഥ്യം. അത് മുന്നില്‍ കണ്ടാണ് വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യവുമായി സൗദി രംഗത്തെത്തിയത്. യുദ്ധം ആര്‍ക്കും പ്രയോജനം ചെയ്യില്ലെന്നും സൗദി അമേരിക്കയോട് പറഞ്ഞിരുന്നു.

അതിനിടെ ടെഹ്‌റാനിലെ ക്യോം ജാംകരണ്‍ പള്ളിയില്‍ ചുവപ്പുകൊടി ഉയര്‍ത്തി ഇറാന്‍ യുദ്ധമുന്നറിയിപ്പ് നല്‍കി. യുദ്ധം വരുന്നതിന്‍റെ സൂചനയെന്ന നിലയ്‌ക്കാണ് പള്ളിയില്‍ ചുവപ്പു കൊടി ഉയര്‍ത്തുന്നത്.

ZCZC
URG GEN INT
.WASHINGTON FGN15
TRUMP-IRAN-WARNING
Trump warns will hit Iran harder than ever before if US attacked
         Washington, Jan 5 (AFP) President Donald Trump warned Saturday night that the United States would hit Iran harder than ever before if Tehran retaliates to the assassination of one of its top generals.
         He tweeted: "If they attack again, which I would strongly advise them not to do, we will hit them harder than they have ever been hit before!" Trump followed up with another tweet, saying the US would use its "brand new beautiful" military equipment "without hesitation" if the Iranians retaliate. (AFP)
ZH
ZH
01051116
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.