വാഷിങ്‌ടണ്‍: തന്‍റെ അധികാരത്തില്‍ പ്രസിഡന്‍റ് കൈകടത്തുന്നുവെന്ന വൈറ്റ് ഹൗസ് അറ്റോര്‍ണി ജനറലിന്‍റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ഡൊണാള്‍ഡ് ട്രംപ്. ക്രിമിനല്‍ കേസുകളില്‍ ഇടപെടാന്‍ പ്രസിഡന്‍റിന് അധികാരമുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തു. ഇതുവരെ ഒരു കേസിലും താന്‍ ഇടപെട്ടിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്‍റെ മുന്‍ ഉപദേഷ്‌ടാവായ റോജര്‍ സ്‌റ്റോണിന്‍റെ വിചാരണയില്‍ ട്രംപ് ഇടപെട്ടുവെന്നാണ് അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ വൈറ്റ് ഹൗസ് അറ്റോര്‍ണി ജനറല്‍ വില്യം ബാറിന്‍റെ ആരോപണം. റോജര്‍ സ്റ്റോണ്‍ കുറ്റക്കാരനാണെന്ന വിധി അന്യായമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. നിയമ വിഷയങ്ങളില്‍ ട്വീറ്റ് ചെയ്യുന്ന നടപടി ട്രംപ് അവസാനിപ്പിക്കണമെന്നും വില്യം ബാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്വീറ്റ് ചെയ്യുന്നത് നിര്‍ത്തണമെന്ന വില്യം ബാറിന്‍റെ നിര്‍ദേശം ട്രംപ് വെള്ളിയാഴ്‌ച തള്ളിയിരുന്നു.
ക്രിമിനല്‍ കേസുകളില്‍ ഇടപെടാന്‍ തനിക്ക് അധികാരമുണ്ടെന്ന് ട്രംപ്
കേസുകളില്‍ ട്രംപ് അനാവശ്യമായി ഇടപെടുന്നുവെന്ന വൈറ്റ് ഹൗസ് അറ്റോര്‍ണി ജനറലിന്‍റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്