ETV Bharat / international

കിം ജോങ് ഉന്നിന്‍റെ അസുഖത്തെക്കുറിച്ചുള്ള വാര്‍ത്തകൾ തള്ളി ട്രംപ് - Trump

ഏപ്രില്‍ 15ന് മുത്തച്ഛനും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സൂങിന്‍റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം ജോങ് ഉൻ വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന വാര്‍ത്തകൾ പ്രചരിച്ചത്.

ട്രംപ്  കിം ജോങ് ഉൻ  ഉത്തര കൊറിയ  അമേരിക്ക  അമേരിക്കൻ പ്രസിഡന്‍റ്  വാര്‍ത്ത തള്ളി ട്രംപ്  Trump rejects reports of Kim Jong-un's illness  Kim Jong-un's illness  Trump rejects reports  Trump  Kim Jong-un
കിം ജോങ് ഉന്നിന്‍റെ അസുഖത്തെക്കുറിച്ചുള്ള വാര്‍ത്തകൾ തള്ളി ട്രംപ്
author img

By

Published : Apr 24, 2020, 8:45 AM IST

വാഷിങ്‌ടൺ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ നിഷേധിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കിം ജോങ് ഉന്നിന്‍റെ അസുഖം സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകൾ തെറ്റാണെന്ന് കരുതുന്നു. വാർത്ത പ്രസിദ്ധീകരിച്ച മാധ്യമം പഴയ റിപ്പോര്‍ട്ടുകൾ ഉപയോഗിച്ചെന്നാണ് അറിയുന്നതെന്നും ട്രംപ് പറഞ്ഞു.

കിം അത്യാസന്ന നിലയിലാണെന്ന വാര്‍ത്തകൾ പ്രചരിച്ചപ്പോൾ കിമ്മിന് ആശംസകൾ നേര്‍ന്ന് ട്രംപ് രംഗത്തെത്തിയിരുന്നു. "കിം ജോങ് ഉന്നിന്‍റെ ആരോഗ്യ നില സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. നമുക്ക് അറിയില്ല. കിം ജോങ് ഉന്നുമായും ഉത്തര കൊറിയയുമായും നല്ല ബന്ധമാണുള്ളത്. സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു" എന്നാണ് ചൊവ്വാഴ്‌ച ട്രംപ് ട്വീറ്റ് ചെയ്‌തത്.

ഏപ്രില്‍ 15ന് മുത്തച്ഛനും ഉത്തര കൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സൂങിന്‍റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം ജോങ് ഉൻ വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന വാര്‍ത്തകൾ പ്രചരിച്ചത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്‍റെ സ്ഥിതി ഗുരുതരമായെന്നും മസ്‌തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. അതേസമയം കിമ്മിന്‍റെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകൾ ദക്ഷിണ കൊറിയ നിഷേധിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.