വാഷിംഗ്ടൺ ഡിസി: അറബ് സംഘടനയായ മുസ്ലീം ബ്രദർഹുഡിനെ നിരോധിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് ശേഷമാണ് ട്രംപിന്‍റെ നീക്കം. സംഘടനയെ തീവ്രവാദ മുദ്ര കുത്തി ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുത്താനാണ് അമേരിക്കയുടെ നീക്കം.
തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തുന്നതോടെ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും യു എസുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും യാത്ര ചെയ്യുന്നതിനും വിലക്ക് വന്നേക്കും. എന്നാൽ തീരുമാനത്തെ കുറിച്ച് ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യു എസ് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
ഈജിപ്തിലെ പ്രതിപക്ഷ സംഘടനയാണ് അല്‍ ഇഖ് വാനുല്‍ മുസ്ലിമൂന്‍ എന്ന മുസ്ലിം ബ്രദര്‍ ഹുഡ്. അമേരിക്കയുടെയും ഇസ്രായിലിന്‍റെയും നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന സംഘടനയാണിത്.
ഈജിപ്ത് സര്‍ക്കാരിന്‍റെ യു എസ് അനുകൂല നയങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങളെ സംഘടിപ്പിക്കുകയും സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഈജിപ്ത് സര്‍ക്കാരിന് ബ്രദര്‍ ഹുഡിനോട് ശത്രുത തോന്നാന്‍ കാരണം.