ETV Bharat / state

പിപി ദിവ്യ പുറത്തേക്കോ? ജാമ്യഹര്‍ജിയില്‍ വിധി ഇന്ന് - PP DIVYA BAIL PLEA VERDICT

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പിപി ദിവ്യ സമർപ്പിച്ച ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധി പറയും.

ADM DEATH CASE  NAVEEN BABU CASE  PP DIVYA CPM  പിപി ദിവ്യ
PP Divya (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 8, 2024, 7:21 AM IST

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ ജയിലിൽ കഴിയുന്ന പിപി ദിവ്യ സമർപ്പിച്ച ജാമ്യ ഹര്‍ജിയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് കെടി നിസാർ അഹമ്മദാണ് ജാമ്യപേക്ഷയിൽ വിധി പറയുക. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിയുകയാണ് മുൻ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന ദിവ്യ.

ഹര്‍ജിയിൽ ചൊവ്വാഴ്‌ച കോടതി വിശദമായി വാദം കേട്ടിരുന്നു. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാൻഡ് ചെയ്‌തത്. ജാമ്യം നല്‍കരുതെന്ന ശക്തമായ ആവശ്യം ആണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബവും കോടതിയിൽ കക്ഷി ചേർന്നിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാമര്‍ശങ്ങൾ ശരിവെക്കുന്നതാണ് കലക്‌ടർ പൊലീസിൽ നൽകിയ മൊഴിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പുതിയ അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും പൊലീസിനെ വിമർശിച്ചിട്ടില്ലെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, പിപി ദിവ്യക്ക് എതിരെ കഴിഞ്ഞ ദിവസം പാർട്ടി ശക്തമായ നടപടി എടുത്ത് കഴിഞ്ഞു. എല്ലാം സ്ഥാനങ്ങളിൽ നിന്നും മാറ്റി ഇപ്പോൾ പാർട്ടി അംഗം മാത്രമാണ് ദിവ്യ.

Also Read : പിപി ദിവ്യയെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും; കടുത്ത നടപടിയുമായി സിപിഎം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.