കണ്ണൂര്‍: ഒരു വര്‍ഷത്തോളം കാത്തിരുന്നിട്ടും വിവാഹ ബ്യൂറോ അനുയോജ്യമായ വധുവിനെ കണ്ടെത്തി നില്‍കിയില്ല. യുവാവിന്‍റെ പരാതിയില്‍ 7000 രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറം. പാനൂർ പുത്തൻപുരയിൽ വീട്ടിൽ പി കെ സുമേഷിന്‍റെ പരാതിയില്‍ വിവാഹവേദി എംഎസ് സൊല്യൂഷൻ എന്ന സ്ഥാപനത്തിനാണ് പിഴയിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടുമാസം കൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തു രജിസ്‌ട്രേഷൻ ഫീസായി 4900 രൂപ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ വധുവിനെ കണ്ടെത്തി നല്‍കിയില്ലെന്നും അന്വേഷണം തുടരുകയാണെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. 5000 രൂപ നഷ്‌ടപരിഹാരവും 2000 രൂപ കോടതി ചെലവും നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്.
Also Read: വ്യക്തിവിവരങ്ങള്‍ പരസ്യ കമ്പനികള്‍ക്ക് നല്‍കി; മെറ്റയ്‌ക്ക് 'പണി' കൊടുത്ത് ദക്ഷിണ കൊറിയ