വാഷിങ്ടണ്‍: അമേരിക്കയിലെ ദേശീയ സയന്‍സ് ഫൗണ്ടേഷന്‍ തലപ്പത്ത് ഇന്ത്യന്‍ വംശജനെ അവരോധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്ഞനായ സേതുരാമന്‍ പഞ്ചനാഥനാണ് രാജ്യത്തെ സുപ്രധാന പദവിയിലേക്കെത്തിയിരിക്കുന്നത്.
രാജ്യത്തെ മെഡിക്കല്‍ ഇതര മേഖലകളിലെ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ് ദേശീയ സയൻസ് ഫൗണ്ടേഷൻ ഗവേഷണത്തിലും, അക്കാദമിക് അഡ്മിനിസ്ട്രേഷനിലും പരിചയസമ്പന്നനായ ഡോ. സേതുരാമൻ പഞ്ചനാഥന്‍റെ മികവുറ്റ പ്രകടനമാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ വൈറ്റ് ഹൗസ് ഡയറക്‌ടര്‍ കെവിന്‍ ഡ്രോഗ്‌മിയര്‍ അഭിപ്രായപ്പെട്ടു. 58 കാരനായ സേതുരാമന്‍ പഞ്ചനാഥന്‍ ശാസ്‌ത്ര സാങ്കേതിക മേഖലയില്‍ രാജ്യത്തെ സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്.