ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും കുടുംബത്തിനും എതിരെയുള്ള ക്രിമിനൽ തട്ടിപ്പ് കേസന്വേഷണം പുരോഗമിക്കുകയാണെന്ന് ന്യൂ യോർക്ക് അറ്റോർണി ജനറൽ ലെറ്റിറ്റിയ ജെയിംസ്. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയോടൊപ്പം ചേർന്നാണ് അന്വേഷണമെന്നും ലെറ്റിറ്റിയ ജെയിംസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബ ബിസിനസ്സും മറ്റ് സ്വത്ത് വിവരങ്ങളും അന്വേഷിക്കുമെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ട്രംപ് ഓർഗനൈസേഷനെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.ട്രംപിന്‍റെ രണ്ട് ഓഫീസുകളിലും ഒരു വർഷത്തിലേറെയായി മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി സൈറസ് ആർ വാൻസിന്‍റെ ഉത്തരവിന്‍മേൽ അന്വേഷണം നടന്നുവരികയാണ്.ട്രംപ് ഓർഗനൈസേഷന്റെ അഭിഭാഷകൻ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻപ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം ജോർജിയയിലെ ഫുൾട്ടൺ കൗണ്ടിയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം മാറ്റാന്‍ ശ്രമിച്ച കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് ട്രംപ്.
Also read: കുടിയേറ്റക്കാരെ വിലക്കുന്ന ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി ജോ ബൈഡന്‍