വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ഐയവ മേഖലയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനേക്കാള്‍ ഏഴ് പോയന്‍റ് മുന്നിലാണ് റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് എന്ന് റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ട്രംപ് 48 ശതമാനം വോട്ടുകളും ബൈഡൻ 41 ശതമാനം വോട്ടുകളും സ്വന്തമാക്കിയിട്ടുണ്ട്. മീഡിയാ കോം പോളാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഒക്‌ടോബര്‍ ആദ്യവാരം മോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ട്രംപിന് 48 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ ഐയവയിലെ 51.15 ശതമാനം വോട്ടുകളും ട്രംപാണ് സ്വന്തമാക്കിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് 41.74 ശതമാനം ലോവക്കാര്‍ പിന്തുണ നല്‍കി.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഐയവയില്‍ ട്രംപ് മുന്നിലെന്ന് റിപ്പോര്‍ട്ട്
പ്രഥമിക റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ട്രംപ് 48 ശതമാനം വോട്ടുകളും ബൈഡൻ 41 ശതമാനം വോട്ടുകളും സ്വന്തമാക്കിയിട്ടുണ്ട്