ETV Bharat / international

ഡൊണാൾഡ് ട്രംപ്; അമേരിക്കൻ ചരിത്രം കണ്ട വിവാദ പുരുഷൻ

നിരന്തരമായ കാർക്കശ്യവും അക്രമണോത്സുകവുമായ സമീപനവും ട്രംപിന്‍റെ തുറന്ന പ്രകൃതക്കാരനെന്ന പ്രതിച്ഛായയെ അനുദിനം മൂര്‍ച്ച കൂട്ടുകയാണ് ചെയ്തത്

Trump: Know most controversial prez in American history  ഡൊണാൾഡ് ട്രംപ്  t controversial prez in America  Trump  American history
ഡൊണാൾഡ് ട്രംപ്
author img

By

Published : Oct 30, 2020, 2:41 PM IST

ഹൈദരാബാദ്: ഇരുന്നൂറു വര്‍ഷം പഴക്കമുള്ള ജനാധിപത്യത്തില്‍ ഏറ്റവും വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു പ്രസിഡന്‍റിനെയാണ് 2017ല്‍ അമേരിക്ക കണ്ടത്. അദ്ദേഹത്തിന്‍റെ നിരന്തരമായ കാർക്കശ്യവും അക്രമണോത്സുകവുമായ സമീപനവും തുറന്ന പ്രകൃതക്കാരനെന്ന പ്രതിച്ഛായയെ അനുദിനം മൂര്‍ച്ച കൂട്ടുകയാണ് ചെയ്തത്.

തുറന്ന പ്രകൃതം

ട്രംപ് എല്ലാം തുറന്നടിക്കുന്ന പ്രകൃതക്കാരനാണ്. വലിയ ഒച്ചപ്പാടുണ്ടാക്കി അക്രമോത്സുകമായ രീതിയില്‍ കടുത്ത ചൈനാ വിരോധം പ്രകടമാക്കുന്ന അദ്ദേഹത്തിന്‍റെ സമീപനങ്ങൾ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക് ഗുണമുണ്ടാക്കുന്നതായി കണക്കാക്കപ്പെടുന്നു എങ്കിലും അവയെല്ലാം കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ യാത്രയില്‍ തെറ്റായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സ്വത്വം ഒരു മതിലിനു പിറകില്‍ ഒളിഞ്ഞിരിപ്പുള്ളതല്ല. മറിച്ച്, വെറും നാലു വര്‍ഷം മാത്രം പഴക്കമുള്ള രാഷ്ട്രീയ അനുഭവം കൂടുതല്‍ തുറന്നടിക്കുന്ന രീതിയിലുള്ളതും അത് വലിയ അനുഭവ ജ്ഞാനമുള്ള രാഷ്ട്രീയക്കാരെ പോലും പുറം തള്ളാന്‍ പ്രാപ്തമായതും യു എസ്സിലെ തെരഞ്ഞെടുപ്പ് രീതികളെ തന്നെ മാറ്റി മറിയ്ക്കുന്നതുമായി മാറി.

വിവാദങ്ങളുടെ രാജാവ്

വിവാദങ്ങളാല്‍ ചുറ്റപ്പെട്ട ഒരു പ്രസിഡന്‍റായ ട്രംപ് തന്‍റെ എതിരാളികളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സ്വയം പ്രതിരോധിക്കുന്നതില്‍ വിജയിച്ചു. സ്‌റ്റോമി ഡാനിയലിന്‍റെ കഥ മുതല്‍ ഇമ്പീച്ച്‌മെന്‍റ് വരെയും, ഏറ്റവും ഒടുവില്‍ കൊവിഡ്-19നുള്ള സ്വന്തം ചികിത്സാ നിര്‍ദ്ദേശങ്ങളും മറ്റ് പലതും അദ്ദേഹത്തെ എപ്പോഴും ജനശ്രദ്ധയില്‍ പിടിച്ചു നിര്‍ത്തി. എന്നാല്‍ അവയ്‌ക്കൊന്നും തന്നെ അദ്ദേഹത്തിന്‍റെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല.

എന്നും വിജയി

ഏതാനും ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഡൊണാള്‍ഡ് ട്രംപ് എന്നും ഒരു വിജയി ആയിരുന്നു. എല്ലാ വിവാദങ്ങളില്‍ നിന്നും അദ്ദേഹം പുറത്തു വന്നു. വിവാദങ്ങളില്‍ നിന്നും ശുദ്ധമായ കൈകളോടെ വീണ്ടും അവതരിപ്പിച്ചപ്പോഴെല്ലാം തന്നെ അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം കൂടുതല്‍ ശക്തമായി മാറുകയും ചെയ്തു.

ട്രംപിന്‍റെ സര്‍വ്വ പിന്തുണയോടും കൂടി നടന്ന ചൈനക്കെതിരെയുള്ള വ്യാപാര യുദ്ധം ആ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വളരെ ദോഷകരമായി ബാധിച്ചപ്പോള്‍ യു എസ്സിന് അത് ഏറെ ഗുണമായി മാറുകയും ചെയ്തു. മാത്രമല്ല, അത് പ്രസിഡന്‍റിന്‍റെ “അമേരിക്ക ആദ്യം” എന്ന കര്‍ക്കശ നിലപാടുകള്‍ക്ക് ഒന്നുകൂടി മൂര്‍ച്ച കൂട്ടുകയും ചെയ്തു.

അതുപോലെ തന്നെയാണ് ഡമോക്രാറ്റുകളുടെ ഇമ്പീച്ച്‌മെന്‍റ് ശ്രമവും പരാജയപ്പെട്ടത്. അത് അദ്ദേഹത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തെ ഉത്തേജിപ്പിച്ചു. ഫെബ്രുവരിയില്‍ സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗ വേളയില്‍ ആ ഉത്തേജനം വളരെ വ്യക്തമായി ദര്‍ശിക്കുകയും ചെയ്തു. വിജയി എന്ന അദ്ദേഹത്തിന്‍റെ പ്രതിച്ഛായക്ക് അപവാദമായി മാറിയ പ്രമുഖ കാര്യങ്ങളില്‍ ഉത്തര കൊറിയയിലെ കിം ജോങ് ഉന്നിനെ അദ്ദേഹത്തിന്‍റെ ആണവ പരിപാടികളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ട്രംപിന് കഴിയാതെ പോയത് ഉള്‍പ്പെടുന്നു.

അക്രമോത്സുകനായ അവസരവാദി

പ്രശ്‌നങ്ങളെ അവസരങ്ങളാക്കി മാറ്റി മറിയ്ക്കുവാന്‍ അദ്ദേഹത്തിന് നിരന്തരമായി സാധിച്ചിരുന്നു. മാത്രമല്ല, എതിരാളികളുടെ കറുത്ത രഹസ്യങ്ങളെ പുറത്തു കൊണ്ടു വരുവാനും കഴിഞ്ഞു അദ്ദേഹത്തിന്. ഒബാമ ഗെയ്റ്റ് സംഭവം ഇന്നും ഇടക്കൊക്കെ പുനരവതരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഹിലാരി ക്ലിന്‍റണ്‍, ബരാക് ഒബാമ അല്ലെങ്കില്‍ തന്‍റെ ഇപ്പോഴത്തെ എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ എന്നിങ്ങനെ ഏതൊരു എതിരാളിക്കെതിരെയും നിരന്തരം അക്രമോത്സുകനായി നില കൊള്ളുവാന്‍ ട്രംപിനു കഴിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ യാത്ര

2016-ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു വേണ്ടി ഭാര്യ മെലാനിയക്കൊപ്പം ട്രംപ് ടവറിന്‍റെ പടികള്‍ ഇറങ്ങി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം റെക്കോര്‍ഡ് എണ്ണം രാഷ്ട്രീയ എതിരാളികളെ തറപറ്റിച്ചു കൊണ്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വം പിടിച്ചെടുത്തത്. ക്രമസമാധാനപാലനത്തിന്‍റെ കാര്യത്തില്‍ അതി ശക്തമായ സന്ദേശം നല്‍കിയ ട്രംപ്, ഇന്നിപ്പോള്‍ വളരെ സുപരിചിതമായിരിക്കുന്ന തന്‍റെ മന്ത്രമായ “അമേരിക്കയെ വീണ്ടും മഹത്തരമാക്കി മാറ്റുക,'' എന്നത് ഉയര്‍ത്തി കൊണ്ടു വന്നാണ് ക്ലീവ് ലാന്‍ഡിലെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചത്.

കുതിച്ചുയരുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയാണ് ഇന്ന് പ്രസിഡന്‍റിന്‍റെ തുറുപ്പു ചീട്ട്. അതോടൊപ്പം തന്നെ രണ്ടാം വട്ടം പ്രസിഡന്‍റ് സ്ഥാനം നേടിയെടുക്കുന്നതിനായി കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള തന്‍റെ പോരാട്ടങ്ങളേയും അദ്ദേഹം ഉയര്‍ത്തി കാട്ടുന്നു. എന്നാല്‍ ട്രംപും അദ്ദേഹത്തിന്‍റെ ഡമോക്രാറ്റിക് എതിരാളി ജോ ബൈഡനും ഒരുപോലെ ഇന്നിപ്പോള്‍ 2020ലെ പ്രചാരണ പരിപാടികള്‍ക്കിടയില്‍ കൊറോണ വൈറസ് മഹാമാരിയേയാണ് തുറിച്ചു നോക്കുന്നത്. ട്രംപ് മഹാമാരി കൈകാര്യം ചെയ്ത രീതി നിലവില്‍ തന്നെ ബൈഡനെതിരെയുള്ള അദ്ദേഹത്തിന്‍റെ പോരാട്ടത്തിലെ ഒരു വലിയ പ്രശ്‌നമായി മാറി കഴിഞ്ഞിട്ടുണ്ട്. വേനല്‍ക്കാലത്ത് മുഴുവന്‍ പ്രചാരണങ്ങളില്‍ നിന്നും വിട്ടു നിന്ന് ഡെലാവേറിലുള്ള തന്‍റെ വീട്ടില്‍ വൈറസിനെ പേടിച്ച് കഴിയുകയായിരുന്നു ബൈഡനും.

എന്നാല്‍ അതിനു ശേഷം ബൈഡന്‍ കൂടുതല്‍ സജീവമായ പ്രചാരണ പരിപാടികളിലേക്ക് ഇറങ്ങി. ചെറിയ സാമൂഹിക അകലം പാലിക്കുന്ന ജനക്കൂട്ടങ്ങളേയാണ് അദ്ദേഹം അഭിമുഖീകരിച്ചത്. പതിവായി പൊതു സ്ഥലങ്ങളില്‍ അദ്ദേഹം മാസ്‌ക് ധരിച്ചപ്പോള്‍ ട്രംപ് അദ്ദേഹത്തെ പൊതു വേദികളില്‍ കളിയാക്കാന്‍ അത് അവസരമാക്കി. ട്രംപ് ഭരണകൂടത്തിന്‍റെ തുടക്ക ദിവസങ്ങള്‍ തൊട്ടു തന്നെ രാജ്യം പ്രതിഷേധങ്ങളിലേക്ക് കൂപ്പു കുത്തിയിരുന്നു. 2017 ജനുവരിയില്‍ പ്രസിഡന്‍റ് ഒരു യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് അതിവേഗ പ്രതികരണമായിട്ടായിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹം മെക്‌സിക്കോയുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം മതിലു കെട്ടാനുള്ള തന്‍റെ പദ്ധതിയുമായി മുന്നോട്ട് പോവുകയും ചെയ്തു.

ആഭ്യന്തര തലത്തിലെ വിജയങ്ങളിലാണ് പ്രസിഡന്‍റ് ഇന്ന് സാധ്യതകള്‍ കാണുന്നത്. അതില്‍ നീല്‍ ഗോര്‍സച്ച്, ബ്രെറ്റ് കവാനോട്ട് എന്നീ യാഥാസ്ഥിതിക ജസ്റ്റിസുമാരെ തന്‍റെ ആദ്യ ഭരണകാലത്ത് തന്നെ സുപ്രീം കോടതിയില്‍ നിയമിച്ചത് ഉള്‍പ്പെടുന്നു. 2020-ലെ തെരഞ്ഞെടുപ്പ് ദിവസത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം പ്രതീക്ഷിക്കപ്പെടുന്ന അമി കോണി ബരറ്റിന്‍റെ നിയമനവും ഒരു വിജയമായി അദ്ദേഹം കണക്കാക്കുന്നു. എന്നാല്‍ വിദേശ ബന്ധങ്ങളുടെ വേദിയിലേക്ക് അദ്ദേഹം കടന്നു വന്നപ്പോള്‍ വളരെ കുറച്ച് വിജയങ്ങള്‍ മാത്രമേ ട്രംപിനു കൈവരിക്കാന്‍ കഴിഞ്ഞുള്ളൂ.

കൊറോണ വൈറസ് മഹാമാരിയുടെ തുടക്ക കാലങ്ങളിലൊക്കെയും പ്രസിഡന്‍റ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങുമായുള്ള തന്‍റെ “സൗഹൃദവും'' നല്ല ബന്ധവും ഒക്കെ എടുത്തു പറഞ്ഞ് കളിച്ചു. ചൈനയുമായുള്ള വ്യാപാര വിലപേശലുകള്‍ നില നിര്‍ത്തി കൊണ്ടു പോകുവാനുള്ള വ്യക്തമായ ശ്രമങ്ങളായിരുന്നു അവ. പക്ഷെ ഇന്നിപ്പോള്‍ അദ്ദേഹം ചൈനക്കെതിരെ സര്‍വ്വ സന്നാഹങ്ങളും സംഭരിച്ചു കൊണ്ടുള്ള ആക്രമണമാണ് നടത്തി കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ കിം ജോങ് ഉന്നുമായുള്ള തന്‍റെ ശക്തമായ ബന്ധത്തെ കൊട്ടിഘോഷിച്ച ട്രംപ് സിംഗപ്പൂരിലും വിയറ്റ്‌നാമിലും ഒടുവില്‍ ജൂണ്‍ മാസത്തില്‍ ഉത്തര കൊറിയയിലും ഉച്ചകോടി സമ്മേളനങ്ങള്‍ നടത്തി എങ്കിലും ഒടുവില്‍ ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധം തന്നെ ഔദ്യോഗികമായി അവസാനിക്കുന്നതിലാണ് അതെല്ലാം കലാശിച്ചത്. ആണവായുധങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്നും ഉത്തര കൊറിയയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ വിജയിക്കുകയുണ്ടായില്ല. കഴിഞ്ഞ മൂന്നര വര്‍ഷത്തോളമായി ട്രംപിന്‍റെ ഭരണകൂടം റഷ്യയിലെ വ്‌ളാഡിമിര്‍ പുടിനുമായുള്ള സൗഹൃദത്തിന് പുത്തന്‍ ഭാവങ്ങള്‍ നല്‍കാന്‍ ശ്രമം നടത്തി എങ്കിലും റഷ്യന്‍ പ്രസിഡന്‍റിന്‍റെ ആഗ്രഹങ്ങളെ കുറിച്ച് ഏറെ കാലം നീണ്ടു നില്‍ക്കുന്ന ആഴത്തിലുള്ള ഉല്‍കണ്ഠകള്‍ മാത്രമാണ് ബാക്കിയായിരിക്കുന്നത്.

ട്രംപിനെ കുറിച്ച് സംശയാലുക്കളായ റഷ്യ അദ്ദേഹത്തിന്‍റെ 2016ലെ പ്രചാരണങ്ങളിലേക്ക് തിരിച്ചു പോയി. തന്‍റെ എതിരാളിയുടെ ഇ-മെയിലുകള്‍ ചോര്‍ത്തി എടുക്കുവാന്‍ അദ്ദേഹം മോസ്‌കോയോട് നടത്തിയ അഭ്യര്‍ത്ഥനയും റഷ്യയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും സുഹൃത്തുക്കളായിരിക്കണമെന്ന അദ്ദേഹത്തിന്‍റെ തുറന്ന ശുപാര്‍ശകളും അതോടൊപ്പം തന്‍റെ ഉപദേശകരുമായുള്ള ബന്ധപ്പെടലുകളും ആയതോടെ റഷ്യക്കാര്‍ ഇത്തരം അനുചിതമായ കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആരംഭിക്കുകയും അത് സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന്‍റെ അന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്തു. മുള്ളറും അദ്ദേഹത്തിന്‍റെ യു എസ് ഇന്റലിജന്‍സ് സമൂഹവും ചേര്‍ന്ന് റഷ്യ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്ന് കണ്ടെത്തുക തന്നെ ചെയ്തു. അത് കടുത്ത കോലാഹലങ്ങള്‍ സൃഷ്ടിച്ചതോടൊപ്പം തന്നെ ട്രംപിന്‍റെ പ്രചാരണത്തെ സഹായിക്കുകയും ചെയ്തു. എന്നാല്‍ ട്രംപ് ആ കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. 2018ല്‍ ഹെത്സിംഗിയില്‍ പുടിനോടൊപ്പം വേദി പങ്കിട്ടപ്പോള്‍ പ്രകടിപ്പിച്ച ഈ സംശയമായിരുന്നു അതില്‍ ഏറ്റവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്.

റഷ്യയോടുള്ള ട്രംപിന്‍റെ സമീപനമാണ് ഇംപീച്ച്‌മെന്‍റെ പ്രക്രിയകളിലെ മുഖ്യ ഘടകമായി മാറിയത്. റഷ്യയുടെ കടന്നു കയറ്റങ്ങള്‍ക്കെതിരെ പോരാടുന്നതിന് ആവശ്യമായ സൈനിക സഹായങ്ങള്‍ക്ക് പകരമായി കൊണ്ട് പ്രസിഡന്‍റെ ട്രംപ് ഉക്രൈനിനോട് രാഷ്ട്രീയ സഹായങ്ങള്‍ ആവശ്യപ്പെട്ടു എന്ന് യു എസ് ഉദ്യോഗസ്ഥര്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍ പ്രസ്തുത പ്രക്രിയ പക്ഷപാതപരമായ ഒന്നായി അവസാനിക്കുകയാണ് ഉണ്ടായത്. ഹൗസ് ഡമോക്രാറ്റുകള്‍ ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിന് വേണ്ടിയും സെനറ്റ് റിപ്പബ്ലിക്കന്മാര്‍ അദ്ദേഹത്തെ വെറുതെ വിടുന്നതിനും വേണ്ടിയും വോട്ട് ചെയ്തു.

കൊറോണ വൈറസ് മഹാമാരിയുടെ ഇരുണ്ട യാഥാര്‍ത്ഥ്യം ട്രംപിന്‍റെ നേതൃത്വത്തേയും രാഷ്ട്രീയമായി നില നില്‍ക്കുവാനുള്ള കഴിവുകളേയും പരീക്ഷിക്കുകയാണ് ഇന്ന്. അധികാരത്തിലിരിക്കവെ അദ്ദേഹം നേരിട്ട മറ്റ് എല്ലാ വെല്ലുവിളികളില്‍ നിന്നും വ്യത്യസ്തമാണത്. അദ്ദേഹത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തെ പ്രതിസന്ധിയിലാക്കിയ പ്രത്യേക കോണ്‍സലിന്‍റെ അന്വേഷണത്തിലും, ഇംപീച്ച്‌മെന്‍റെ അന്വേഷണത്തില്‍ പോലും നേരിടാത്ത പരീക്ഷണമാണ് മഹാമാരി നല്‍കുന്നത്.

കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിലുണ്ടായ പാളിച്ചകള്‍ ഏറെ ദുഖകരമായി. “അമേരിക്കയെ മഹത്തരമാക്കി നിലനിര്‍ത്തൂ'' എന്ന ട്രംപിന്റെ 2020ലെ പ്രചാരണ മുദ്രാവാക്യം യാഥാര്‍ത്ഥ്യത്തില്‍ നിന്നും വേദനാജനകമാം വിധം അകന്നു പോയിരിക്കുന്നു ഇപ്പോള്‍. മിക്ക സംസ്ഥാനങ്ങളും ഇന്ന് കനത്ത തൊഴിലില്ലായ്മയേയും ആരോഗ്യ ഉല്‍കണ്ഠകളേയും നേരിട്ടു കൊണ്ടിരിക്കുകയാണ്.

കൊറോണ വൈറസ് കേസുകളുടേയും മരണങ്ങളുടേയും കാര്യത്തില്‍ യു എസ് ഇന്ന് ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നു. 215000-നു മേല്‍ കൊറോണ രോഗികള്‍ ഇതുവരെ മരിച്ചു കഴിഞ്ഞു. 80 ലക്ഷത്തിലധികം പേര്‍ക്കാണ് യു എസ്സില്‍ ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുതിയ കേസുകള്‍ അനുദിനം കുതിച്ചുയരുകയും ചെയ്യുന്നു. കൊറോണ വൈറസ് കൂടുതല്‍ കരുത്തോടെ തിരിച്ചു വന്നതോടെ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനവും തടസ്സപ്പെടുന്നതിന്‍റെ സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.

മഹാമാരിയെ കൈകാര്യം ചെയ്യുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുകയാണ് തന്‍റെ രാഷ്ടീയ ഭാവി എന്ന് ട്രംപ് അങ്ങേയറ്റം തിരിച്ചറിഞ്ഞതായി വേണം കരുതുവാന്‍. ഒരു കാലത്ത് ദിവസേന ഉണ്ടായിരുന്ന ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന മാധ്യമ സമ്മേളനങ്ങള്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ മാഞ്ഞു പോകാന്‍ തുടങ്ങി. മഹാമാരിയുമായി ബന്ധപ്പെട്ട സന്ദേശങ്ങളെ നിയന്ത്രിക്കുവാനാണ് വൈറ്റ് ഹൗസ് ശ്രമിച്ചത്.

കൊവിഡ്-19 പരിശോധനയില്‍ പോസിറ്റീവായി മാറിയതിനു ശേഷം മെരിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്‍റിറില്‍ ഏതാനും രാത്രികള്‍ ചെലവിട്ടതോടെ ട്രംപിന്‍റെ തന്നെ ആരോഗ്യം കനത്ത പരിശോധനകള്‍ക്ക് വിധേയമാക്കപ്പെട്ടു. മഹാമാരിയുടെ ഏറ്റവും ഭയപ്പെട്ട ഘട്ടം കഴിഞ്ഞു പോയിരിക്കുന്നു എന്ന് അമേരിക്കയിലെ പൊതു ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്ന ഒരു പ്രസിഡന്‍റിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിനു തന്നെ രോഗം ബാധിച്ചത് കനത്ത തിരിച്ചടിയായി മാറി.

അതേ സമയം തന്നെ ട്രംപ് ഭരണകൂടം കൊറോണ വൈറസ് മഹാമാരിയെ കൈകാര്യം ചെയ്യാനാവാതെ കുഴങ്ങുകയാണ്. ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനായ വ്യക്തിയെ മിന്നാപോളിസിലെ ഒരു വെള്ളക്കാരനായ പൊലീസ് ഓഫീസര്‍ നിലത്തു കിടത്തി കഴുത്തില്‍ മുട്ടു കൊണ്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത് രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. നിരവധി അമേരിക്കന്‍ നഗരങ്ങളില്‍ കലാപ കലുഷിതമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നപ്പോള്‍ ദശാബ്ദങ്ങളായി കണ്ടു വരാത്ത തരത്തിലുള്ള ഒരു അരക്ഷിതാവസ്ഥയായി മാറി അത്.

മാസങ്ങളോളം രാത്രികളില്‍ പോലും പ്രതിഷേധക്കാര്‍ തെരുവുകളില്‍ ഇറങ്ങി. പോര്‍ട്ട് ലാന്‍ഡിലും ഒറിഗോണിലും അത് അതിരൂക്ഷമായിരുന്നു. വംശീയ അനീതിക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളായി മാറുകയും പ്രതിഷേധക്കാര്‍ അധികൃതരുമായി ഏറ്റുമുട്ടുകയും ചെയ്തു. മറ്റ് നഗരങ്ങളില്‍ ഏറെ കാലത്തിനു ശേഷം അത്തരം അരക്ഷിതാവസ്ഥ കുറഞ്ഞു വന്നപ്പോള്‍ പോര്‍ട്ട് ലാന്‍ഡില്‍ പ്രതിഷേധക്കാരുടെ ചെറിയ സംഘങ്ങള്‍ തീവെപ്പും പൊതു കെട്ടിടങ്ങളില്‍ പെയിന്‍റ് കോരി ഒഴിക്കലും പൊലീസുമായുള്ള ഏറ്റുമുട്ടലും തുടര്‍ന്നു.

ബൈഡനും ട്രംപിനും ഇടയിലായി വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാനുള്ളത് നാടകീയമാം വിധം വ്യത്യസ്തമായ പരിഹാരങ്ങള്‍ ആരോഗ്യ പരിപാലന മേഖലക്കും കാലാവസ്ഥാ മാറ്റത്തിനും വിദേശ നയത്തിലും എല്ലാം വാഗ്ദാനം ചെയ്യുന്ന രണ്ട് 70-കാരായ നേതാക്കളെയാണ്. അങ്ങേയറ്റം പക്ഷപാതപരമായി മാറിയ ഒരു യുഗത്തില്‍ ഈ രണ്ട് വ്യക്തികളാണ് ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. 74 വയസ്സുകാരനായ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് തന്‍റെ ആദ്യ ഭരണകാലം പൂര്‍ത്തിയാക്കുന്നത് 77 വയസ്സുകാരനായ എതിരാളി ജോ ബൈഡന്‍റെ വന്‍ സാമ്പത്തിക പിന്തുണയോടെയുള്ള പ്രചാരണത്തിനെതിരെ ശരിക്കും ബുദ്ധിമുട്ടി കൊണ്ടാണ്.

ആധുനിക ചരിത്രത്തില്‍ ഏറ്റവും പ്രായം ചെന്ന ഒരു പ്രമുഖ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി മാറിയിരിക്കുന്നു ബൈഡന്‍. തന്‍റെ ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും വാഷിംഗ്ടണ്ണില്‍ തെരഞ്ഞെടുക്കപ്പെട്ട അധികാരിയായി ചെലവഴിച്ച അദ്ദേഹത്തെ പോലെ സര്‍ക്കാരില്‍ അനുഭവ സമ്പത്തുള്ള മറ്റൊരു സ്ഥാനാര്‍ത്ഥിയും ഇല്ല എന്നതാണ് വസ്തുത. പക്ഷെ തന്‍റെ ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും നേരിടാത്ത തരത്തിലുള്ള ഒരു പ്രത്യേക ജനുസില്‍പെട്ട എതിരാളിയേയാണ് ബൈഡന്‍ ഇന്ന് നേരിടുന്നത് എന്ന് മാത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.