വാഷിങ്‌ടൺ: സേവ് അമേരിക്ക റാലിയുമായി മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ജൂലൈ മൂന്നിന് ഫ്ലോറിഡയിലാണ് സേവ് അമേരിക്ക റാലി നടക്കുക. അമേരിക്കയുടെ 45-ാം പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് നയിക്കുന്ന റാലി ഫ്ലോറിഡ, സാറസോറ്റ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുമെന്ന് ട്രംപിൻ്റെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.
Also read: ആണവ പദ്ധതി ഇല്ലാതാക്കാനാണ് ഇമ്രാൻ ഖാൻ അധികാരത്തിലേറിയതെന്ന് പ്രതിപക്ഷം
റിപ്പബ്ലിക്കൻ പാർട്ടി നയിക്കുന്ന സേവ് അമേരിക്ക റാലി ജൂലൈ മൂന്നിന് രാത്രി 8:00 മണിക്ക് ആരംഭിക്കും. വലിയ ആഘോഷത്തോടെ റാലി ആരംഭിക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നു. ഇതുവരെ രണ്ട് റാലികളാണ് ട്രംപിൻ്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യത്തേത് ഒഹായോയിലെ വെല്ലിങ്‌ടണിൽ ശനിയാഴ്‌ച നടക്കും.