ETV Bharat / international

കൊവിഡ് വൈറസിന്‍റെ ഉത്ഭവം വുഹാൻ ലാബിൽ നിന്നാണെന്ന് ട്രംപ് - വുഹാൻ ലാബ്

രോഗബാധയുള്ള മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണോ അതോ വുഹാനിലെ ലബോറട്ടറിയിൽ ഉണ്ടായ അപകടത്തിന്‍റെ ഫലമാണോ കൊവിഡ് എന്നറിയാൻ പരിശോധ തുടരുമെന്നും ഫെഡറൽ ഏജൻസി പറഞ്ഞു

trump coronavirus proof trump coronavirus china lab trump coronavirus china made trump coronavirus lab origin trump coronavirus wuhan origin trump evidence coronavirus origin കൊവിഡ് വൈറസ് വുഹാൻ ലാബ് നാഷണൽ ഇന്‍റലിജൻസ് ഡയറക്ടർ
കൊവിഡ് വൈറസിന്‍റെ ഉത്ഭവ കേന്ദ്രം വുഹാൻ ലാബിൽ നിന്നാണെന്ന് ട്രംപ്
author img

By

Published : May 1, 2020, 10:43 PM IST

വാഷിങ്‌ടണ്‍: കൊവിഡ് വൈറസ് ചൈനീസ് നഗരമായ വുഹാനിലെ ലാബിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇതിനുള്ള തെളിവുകൾ തന്‍റെ പക്കലുണ്ടെന്ന് ട്രംപ് പറഞ്ഞു. വൈറസിന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള തെളിവുകൾ കണ്ടെത്താൻ സർക്കാർ ഉദ്യോഗസ്ഥർ രഹസ്യാന്വേഷണ ഏജൻസികളിൽ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് നാഷണൽ ഇന്‍റലിജൻസ് ഡയറക്ടറുടെ ഓഫീസ് വ്യാഴാഴ്ച വൈറസിന്‍റെ കൃത്രിമ ഉത്ഭവത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞു. രോഗബാധയുള്ള മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണോ അതോ വുഹാനിലെ ലബോറട്ടറിയിൽ ഉണ്ടായ അപകടത്തിന്‍റെ ഫലമാണോ കൊവിഡ് എന്നറിയാൻ പരിശോധ തുടരുമെന്നും ഫെഡറൽ ഏജൻസി പറഞ്ഞു.

ലോകം മുഴുവൻ പകർച്ച വ്യാധി പടർത്തിയതിന് ചൈനക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനും ചൈനയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം തേടാനുമുള്ള സാധ്യതകൾ അന്വേഷിച്ച് തുടങ്ങിയതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത് യുഎസിലാണ്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് പ്രകാരം 10,69,424 പേർക്ക് വൈറസ് ബാധിച്ചു. ഇതുവരെ 63,006 പേർ മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.