ETV Bharat / international

ട്രംപും ബൈഡനും തമ്മിലുള്ള രണ്ടാം ഘട്ട സംവാദം

ഒരു പക്ഷേ ആധുനിക ചരിത്രം ദര്‍ശിച്ച ഏറ്റവും കുഴപ്പം നിറഞ്ഞ ആദ്യ സംവാദത്തില്‍ കഴിഞ്ഞ മാസം ഏറ്റുമുട്ടിയ ശേഷം പ്രസിഡന്‍റ് ട്രംപും ഡെമോക്രാറ്റ് എതിരാളി ജോ ബൈഡനും വീണ്ടും സംവാദം.

ട്രംപും ബൈഡനും തമ്മിലുള്ള രണ്ടാം ഘട്ട സംവാദം  ട്രംപ്  ബൈഡൻ  trump biden  trump  biden
ട്രംപും ബൈഡനും തമ്മിലുള്ള രണ്ടാം ഘട്ട സംവാദം
author img

By

Published : Oct 23, 2020, 6:55 AM IST

നാഷ്വില്ലെ: പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്‍റെ ഡമോക്രാറ്റിക് എതിരാളിയായ ജോ ബൈഡനും രണ്ടാമത്തേയും അവസാനത്തേതുമായ സംവാദം ഇന്ന് ടെന്നസിയിലെ വേദിയില്‍ വച്ച് നടക്കും. 90 മിനിട്ട് നീണ്ടു നില്‍ക്കുന്ന പ്രൈം ടൈം മുഖാമുഖ സംവാദം തെരഞ്ഞെടുപ്പ് ദിവസത്തിന് വെറും 12 ദിവസത്തിനു മുന്‍പാണ് വീണ്ടുമൊരു കൂടിക്കാഴ്ച.

കഴിഞ്ഞ തവണ നടന്ന സംവാദത്തിലെ നിലവാരം മെച്ചപ്പെടുത്തുവാനുള്ള സാധ്യതകള്‍ ഇരുകൂട്ടരിലും വളരെ കുറവായാണ് കാണുന്നത്. ഇരുവരും തമ്മിലുണ്ടായ ആദ്യ സംവാദം അടിക്കടി ഉണ്ടായ ഇടപെടലുകളെ തുടര്‍ന്ന് വല്ലാതെ തടസങ്ങള്‍ നേരിട്ടതായി മാറിയിരുന്നു. മിക്കപ്പോഴും ഇടപെടലുകള്‍ നടത്തിയത് ട്രംപായിരുന്നു. ഒടുവില്‍ ഇരുവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നതു പോലെയായി സംവാദം മാറുകയും പ്രസിഡന്‍റിനോട് “വായ് മൂടാന്‍'' ബൈഡന്‍ ആവശ്യപ്പെടുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തി ചേരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ആസൂത്രണം ചെയ്തിരുന്ന രണ്ടാമത്തെ സംവാദം പ്രസിഡന്‍റിന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടന്നില്ല. മാത്രമല്ല, സംവാദത്തിന്‍റെ വെര്‍ച്ച്വല്‍ രൂപത്തില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. അതിനു പകരം ബൈഡനും ട്രംപും നിരവധി ടൗണ്‍ഹാള്‍ സമ്മേളനങ്ങളില്‍ പങ്കെടുത്ത് ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളില്‍ പരസ്പരം മത്സരിക്കുകയായിരുന്നു.

ട്രംപും ബൈഡനും തമ്മിലുള്ള രണ്ടാം ഘട്ട സംവാദം  ട്രംപ്  ബൈഡൻ  trump biden  trump  biden
ട്രംപും ബൈഡനും തമ്മിലുള്ള രണ്ടാം ഘട്ട സംവാദം

സംവാദത്തിലേക്ക് നീങ്ങുന്ന ചില നിര്‍ണായക ചോദ്യങ്ങള്‍:

മത്സരയോട്ടത്തിന്‍റെ വക്രഗതി ട്രംപിന് മാറ്റാന്‍ കഴിയുമോ?

തത്‌സ്ഥിതിയിലുള്ള ഒരു സംവാദം ഇനിയും ട്രംപിനു താങ്ങാനാവുന്ന കാര്യമല്ല. ദേശീയ അഭിപ്രായ വോട്ടെടുപ്പുകള്‍ എല്ലാം തന്നെ അദ്ദേഹം ബൈഡനു മുന്നില്‍ പരാജയപ്പെടുന്നതായി കാട്ടുന്നു. ചില സംസ്ഥാന തെരഞ്ഞെടുപ്പിലെ യുദ്ധഭൂമി കടുത്തതായി മാറുന്നുവെങ്കില്‍ ട്രംപിന്‍റെ തന്നെ ചില സഖ്യക്കാര്‍ പോലും ഒരു ഗുരുതരമായ പരാജയത്തിനുള്ള സാധ്യതകളെ കുറിച്ച് വളരെ ഏറെ വ്യാകുലപ്പെടുന്നുണ്ട്. ഈ സംവാദം അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ചതായി പ്രതിനിധീകരിക്കപ്പെടാനിടയുണ്ട്. ഒരുപക്ഷെ അവസാനത്തെ സംവാദവുമായേക്കാം. ദശലക്ഷ കണക്കിനു അമേരിക്കക്കാര്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ മത്സരയോട്ടത്തിന്‍റെ ഗതി വിഗതികള്‍ മാറ്റി മറിയ്ക്കുവാനുള്ള അവസരമായിരിക്കും അദ്ദേഹത്തിന് ഇത്.

കഴിഞ്ഞ മാസം നടന്ന ആദ്യ സംവാദത്തില്‍ ലഭ്യമായിരുന്ന സാധ്യത പ്രസിഡന്‍റ് പാഴാക്കി കളഞ്ഞു. എപ്പോഴും ആക്രമിച്ചു കൊണ്ടിരിക്കുക എന്നുള്ള അദ്ദേഹത്തിന്‍റെ സമീപനം തിരിച്ചടിക്കുകയാണുണ്ടായത്. രണ്ടാമത്തെ സംവാദത്തില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം വിസമ്മതിച്ചത് മറ്റൊരവസരം ട്രംപിന് നഷ്ടപ്പെടുത്തുകയും ചെയ്തു. ഇരു സ്ഥാനാര്‍ത്ഥികളും വെര്‍ച്ച്വല്‍ സംവാദത്തില്‍ പരസ്പരം ഏറ്റുമുട്ടാന്‍ സംഘാടകര്‍ തീരുമാനിച്ചപ്പോഴായിരുന്നു ട്രംപിന്‍റെ വിസമ്മതം. പ്രസിഡന്‍റിന്‍റെ കൊവിഡ് ബാധയാണ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത്.

സംവാദത്തില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധയൂന്നുന്നതിന് വഴി കണ്ടെത്തേണ്ടതുണ്ട് ട്രംപിന്. അതോടൊപ്പം തന്നെ ബൈഡനിലും അദ്ദേഹത്തിന്‍റെ ബാധ്യതകളിലും ശ്രദ്ധയൂന്നുവാനുള്ള വഴി കണ്ടെത്തണം. പക്ഷെ അങ്ങിനെ ചെയ്യണമെങ്കില്‍ അദ്ദേഹം തന്നെ കേന്ദ്ര ആകര്‍ഷണമാക്കി മാറ്റുന്ന രീതി ഒഴിവാക്കണം. പക്ഷെ പ്രസിഡന്‍റിനെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായി കൈവരുന്ന ഒരു സമീപനമല്ല അത്.

നിശബ്ദമാക്കല്‍ ബട്ടണ്‍ കാര്യങ്ങളില്‍ മാന്യത കൊണ്ടുവരുമോ?

സംവാദത്തിലേക്ക് കടക്കുന്നതോടു കൂടി നിശബ്ദമാക്കല്‍ ബട്ടണ്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. പക്ഷെ അതിന്‍റെ പ്രഭാവം ഒരുപക്ഷെ അമിതമായി പ്രതീക്ഷിക്കപ്പെടുന്നതാവാം.ആദ്യ സംവാദത്തിലെ ട്രംപിന്‍റെ നിരന്തരമായ തടസപ്പെടുത്തലുകള്‍ കണക്കിലെടുത്ത് കൊണ്ടാണ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌സ് ഇന്ന് സംവാദത്തിന് ഒരു പുതിയ നിബന്ധന കൂടി കൂട്ടിചേര്‍ത്തത്. അതായത് ഒരു സ്ഥാനാര്‍ത്ഥി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ മൈക്ക് ഓഫാക്കും. ആറ് സംവാദ വിഷയങ്ങളില്‍ രണ്ട് മിനിട്ട് വീതം സംസാരിക്കുവാനാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും അവസരം ലഭിക്കുക. ബാക്കിയുള്ള ഓരോ 15 മിനിട്ടിന്‍റെ ബ്ലോക്കുകളും തുറന്ന സംവാദത്തിനു വേണ്ടി നീക്കി വെയ്ക്കും. ഈ സമയത്ത് മൈക്ക് ഓഫാക്കില്ല എന്നാണ് കമ്മീഷന്‍ പറയുന്നത്.

ഈ മാറ്റം ചുരുങ്ങിയത് ചോദ്യങ്ങള്‍ക്ക് തടസപ്പെടുത്തലുകള്‍ ഇല്ലാതെ ഉത്തരം പറയുവാനുള്ള അവസരമെങ്കിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കും. എന്നാല്‍ ആത്യന്തികമായി നിശബ്ദമാക്കല്‍ ബട്ടണ്‍ സംയുക്തമായി 24 മിനിട്ട് നേരത്തേക്ക് മാത്രമാണ് 90 മിനിട്ട് നേരം നീണ്ടു നില്‍ക്കുന്ന സംവാദത്തില്‍ ഉപയോഗിക്കുക. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും പരസ്പരം ഇടപഴകി സംവദിക്കുവാന്‍ അത് ധാരാളം സമയമൊരുക്കും.

മഹാമാരിയെ സംബന്ധിച്ച് കൂടുതല്‍ മെച്ചപ്പെട്ട ഉത്തരം എന്തെങ്കിലും ട്രംപിന്‍റെ പക്കല്‍ ഉണ്ടോ?

അദ്ദേഹത്തിന് ആഗ്രഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊവിഡ് വൈറസിനെ കുറിച്ച് പ്രസിഡന്‍റിന് ദീര്‍ഘമായി തന്നെ സംസാരിക്കേണ്ടി വരും. മാത്രമല്ല, ആദ്യത്തെ സംവാദത്തില്‍ അദ്ദേഹം ചെയ്തതില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട ഉത്തരങ്ങളുമായി ഇത്തവണ വരേണ്ടതുമുണ്ട്. എന്നാല്‍ മാത്രമേ സ്ഥിതി ഗതികള്‍ താന്‍ നിയന്ത്രണത്തിനു കീഴിലാക്കിയിരിക്കുന്നു എന്ന് പാട്ടിലാക്കി എടുക്കാവുന്ന വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കഴിയുകയുള്ളൂ. അതാകട്ടെ എളുപ്പമല്ല.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് കുതിച്ചുയര്‍ന്നു കൊണ്ടിരിക്കയാണ് കൊവിഡ് ബാധ. 220000 ലധികം അമേരിക്കക്കാര്‍ ഇതുവരെ മരിച്ചു കഴിഞ്ഞു. ശാസ്ത്രത്തെ അടിസ്ഥാനമാക്കി മഹാമാരി പടര്‍ന്ന് പിടിക്കുന്നത് തടയുവാനുള്ള ഒരു സമഗ്ര പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതിനു പകരം ട്രംപ് ഈ അടുത്ത ദിവസങ്ങള്‍ എല്ലാം തന്നെ ചെലവഴിച്ചത് രാജ്യത്തെ ഏറ്റവും ബഹുമാന്യനായ പകര്‍ച്ച വ്യാധി വിദഗ്ധന്‍ ഡോക്ടര്‍ ആന്‍റണി ഫൗസിയെ കടന്നാക്രമിക്കുന്നതിനാണ്. തന്‍റെ തന്നെ ഭരണകൂടം മാസ്‌ക് ധരിക്കണമെന്ന് നല്‍കിയ ശുപാര്‍ശയെ വിലകുറച്ചു കാട്ടി കൊണ്ടുള്ള ഒരു സമീപനമായിരുന്നു ഇത്.

ചൈനയിലേക്കുള്ള യാത്ര ഭാഗികമായി നിരോധിച്ച് ഒരു മാസമായിരിക്കുന്നു എന്നുള്ള കാര്യം താന്‍ മികച്ച രീതിയിലാണ് ഇത് കൈകാര്യം ചെയ്യുന്നത് എന്ന് കാട്ടുന്നതിനുള്ള ആദ്യ സംവാദത്തില്‍ ട്രംപ് തെളിവായി മുന്നോട്ട് വെച്ചു. മാത്രമല്ല, അദ്ദേഹം വളരെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത ചില സ്ഥിതി വിവര കണക്കുകള്‍ ഉയര്‍ത്തി കാട്ടി കൊണ്ട് പ്രതിസന്ധിയുടെ വലുപ്പത്തെ കുറച്ച് കാട്ടുവാനും ശ്രമിച്ചു. എന്നാല്‍ അതിനേക്കാളും കുറച്ചു കൂടി മെച്ചപ്പെട്ട വാദങ്ങളുമായി അദ്ദേഹത്തിന് ഇത്തവണ വരേണ്ടി വരും. നൂറ്റാണ്ടിന്‍റെ ഏറ്റവും മാരകമായ ആരോഗ്യ പ്രതിസന്ധി നേരിടുന്ന യുഎസ് പൂര്‍ണമായും കീഴടങ്ങി കഴിഞ്ഞിട്ടില്ല എന്ന് തന്‍റെ ഏറ്റവും വിശ്വസ്തരായ വോട്ടര്‍മാരെ പോലും ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹത്തിന് ഇത് ആവശ്യമായി വരും.

തന്‍റെ മകനെതിരെയുള്ള ആക്രമണങ്ങളെ ബൈഡന്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുക?

ട്രംപും അദ്ദേഹത്തിന്‍റെ സഖ്യക്കാരും യാഥാസ്ഥിതിക മാധ്യമങ്ങളിലൂടെ ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ചെയ്തു എന്നു പറയുന്ന ഉപദ്രവകരമായ കാര്യങ്ങളെ കുറിച്ചുള്ള ആരോപണങ്ങളില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞു വരികയാണ് ഈ അടുത്ത ദിവസങ്ങളില്‍. ഈ ആരോപണങ്ങള്‍ എല്ലാം തന്നെ തന്‍റെ സംവാദ തന്ത്രത്തിന്‍റെ മുഖ്യ ഘടകമാക്കി മാറ്റും ട്രംപ് എന്ന് ബൈഡന്‍ ബൈഡന്‍റെ സംഘം എന്ന് പ്രതീക്ഷിക്കുന്നു.

ആദ്യ സംവാദത്തില്‍ തന്നെ ഹണ്ടര്‍ ബൈഡനെ സംബന്ധിച്ച്, അദ്ദേഹത്തിന്‍റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുമെല്ലാം പ്രശ്‌നങ്ങള്‍ കുത്തി പൊക്കുവാന്‍ പ്രസിഡന്‍റ് ശ്രമിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചു എന്നുള്ള കാര്യം ഹണ്ടര്‍ ബൈഡന്‍ പൊതു വേദിയില്‍ അംഗീകരിച്ച കാര്യമാണ്. എന്നാല്‍ മയക്കുമരുന്നിന് അടിമയായതില്‍ നിന്നും തരണം ചെയ്യുവാന്‍ മറ്റ് പല അമേരിക്കക്കാരെ പോലെ തന്‍റെ മകനും പോരാടിയതിന്‍റെ പേരില്‍ മകനെ കുറിച്ച് താന്‍ അഭിമാനിക്കുന്നു എന്ന് ബൈഡന്‍ പ്രഖ്യാപിച്ചതോടെ ട്രംപിന്‍റെ ഈ ആക്രമണങ്ങള്‍ അദ്ദേഹത്തിനു തന്നെ തിരിച്ചടിയായി മാറി.

ഇത്തവണ തന്‍റെ പക്കല്‍ കൂടുതല്‍ വെടിക്കോപ്പുകള്‍ ഉണ്ടെന്ന് ട്രംപ് വിശ്വസിക്കുന്നു. എന്നാല്‍ ഹണ്ടറിന്‍റെ വിദേശത്തെ പ്രവാര്ത്തനങ്ങളെ കുറിച്ചുള്ള പതിവ് ഉല്‍കണ്ഠകളെ കുറിച്ച് ഒരു ടാബ്ലോയ്ഡില്‍ വന്ന റിപ്പോര്‍ട്ട് വിചിത്രമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുന്നു. ഹണ്ടര്‍ ബൈഡന്‍റെ ലാപ്‌ടോപ്പില്‍ നിന്നും തിരിച്ചു പിടിച്ച വിവരങ്ങളെന്നു ആരോപിക്കപ്പെടുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ റിപ്പോര്‍ട്ട് മുഖ്യമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ ഡാറ്റകള്‍ വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും അത് ശരിയാണെന്ന് വന്നാല്‍ സ്ഥാനാര്‍ത്ഥി ബൈഡനെ ഏതെങ്കിലും അഴിമതിയുമായി അത് കൂട്ടി കെട്ടാന്‍ പോകുന്നില്ല.

ബൈഡന്‍റെ സംഘം കരുതുന്നത് കൂടുതല്‍ ഉല്‍കണ്ഠകള്‍ ഉണര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള ഒരു തന്ത്രമാണ് ഇതെന്നാണ്. പ്രത്യേകിച്ച് മഹാമാരി എന്ന പ്രശ്‌നം. പക്ഷെ ഇന്ന് തീര്‍ച്ചയായും ബൈഡന് തന്നെയും തന്‍റെ കുടുംബത്തേയും പ്രതിരോധിക്കേണ്ടി വരും.

ജിഒപി കഥകളിലേക്ക് തല വെച്ചു കൊടുക്കുന്നത് ഒഴിവാക്കുവാന്‍ ബൈഡന് കഴിയുമോ?

ഇന്നത്തെ സംവാദത്തിൽ ബൈഡന്‍റെ ഏറ്റവും വലിയ ശത്രുവാകാന്‍ പോകുന്നത് ഒരുപക്ഷെ അദ്ദേഹം തന്നെയായിരിക്കും.77 വയസ്സുള്ള ഈ ഡമോക്രാറ്റിനെതിരെ ഫലപ്രദമായ ഒരു ആക്രമണ വഴി കണ്ടെത്തുവാന്‍ ട്രംപ് ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എന്നാല്‍ ആജീവനാന്ത കാലം രാഷ്ട്രീയക്കാരനായ അദ്ദേഹത്തിന് വളരെ വ്യക്തമായുള്ള പല അബദ്ധങ്ങളുടേയും ഒരു ചരിത്രമുണ്ട്. അത് നിരവധി വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തമാശകളുടെ ഒരു മുഖ്യ ഘടകമായി മാറിയിട്ടുമുണ്ട്.

ഇക്കാര്യത്തിന്‍റെ അടിസ്ഥാനത്തില്‍ 74 വയസ്സുകാരനായ ട്രംപും അദ്ദേഹത്തിന്‍റെ സഖ്യക്കാരും ഈ വര്‍ഷത്തിന്‍റെ ഭൂരിഭാഗവും ബൈഡന്‍റെ മാനസിക ശാരീരിക ആരോഗ്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു വരികയാണ്. ആദ്യ സംവാദത്തില്‍ അതി ശക്തമായ പ്രകടനത്തിലൂടെ പ്രസ്തുത ചോദ്യങ്ങള്‍ നിശബ്ദമാക്കി ബൈഡനെങ്കിലും ആ ചോദ്യങ്ങള്‍ ഒന്നും അകന്നു പോയിട്ടില്ല. വേദിയില്‍ തെറ്റായ ചുവടുകള്‍ എടുക്കുന്നത് ബൈഡന്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടി വരും. മറിച്ചാണെങ്കില്‍ സ്വതന്ത്ര ലോകത്തെ നയിക്കുവാനുള്ള കഴിവുകളില്ലാത്ത വ്യക്തിയാണ് ബൈഡന്‍ എന്ന റിപ്പബ്ലിക്കന്മാരുടെ കഥകളിലേക്ക് തല വെച്ചു കൊടുക്കലായിരിക്കും ഫലം.

ബൈഡന്‍ തീര്‍ച്ചയായും തയ്യാറെടുത്തു തന്നെയാണ് എത്തുക. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ നാലിലും അദ്ദേഹം പൊതു ചടങ്ങുകളിലൊന്നും പങ്കെടുത്തിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന് സംവാദത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടാവും.

എന്നാലും സ്വയം സൃഷ്ടിക്കുന്ന അബദ്ധങ്ങളുടെ ചരിത്രമുള്ള ബൈഡന്‍ തന്‍റെ പ്രചാരണത്തെ സ്വയം മുറിവേല്‍പ്പിക്കുവാനുള്ള വ്യക്തമായ സാധ്യത ഉണ്ട് എന്ന് വരുന്നു. അത് ട്രംപിന്‍റെ സഹായത്തോടെയോ അല്ലാതേയോ സംഭവിക്കാന്‍ ഇടയുണ്ട്. ആദ്യ സംവാദത്തിലെ ട്രംപിന്‍റെ ദുര്‍ബലമായ പ്രകടനത്തെ തുടര്‍ന്ന് ബൈഡനെ സംബന്ധിച്ച് വളരെ ഉയര്‍ന്ന പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ സ്വയം വരുത്തുന്ന അബദ്ധങ്ങള്‍ ഒരു തരത്തിലും അദ്ദേഹത്തെ സഹായിക്കാന്‍ പോകുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.