വാഷിംഗ്‌ടണ്‍: കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഭിന്നതയെ പരിഹരിക്കാമെന്ന് അറിയിച്ച് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കശ്‌മീരിന്‍റേത് ഇരു രാജ്യങ്ങളുടെയും മാത്രം വിഷയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസില്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ട്രംപ് ഇന്ത്യാ -പാക് വിള്ളല്‍ നികത്താന്‍ സഹായം വീണ്ടും വാഗ്‌ദാനം ചെയ്‌തത്. കഴിഞ്ഞ മാസം ഫ്രാന്‍സില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും കൂടിക്കാഴ്‌ച നടത്തിയിരുന്നു. കശ്‌മീര്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷിവിഷയമാണെന്നും അതില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും ഇരു നേതാക്കളും നേരത്തെ അംഗീകരിച്ചിരുന്നു.
ജൂലൈയില്‍ ഒസാക്കയില്‍ വച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്‌ചയില്‍ വിഷയത്തില്‍ മോദി സഹായം തേടിയിരുന്നുവെന്ന് ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രസ്‌താവനയെ ഇന്ത്യ തള്ളിയിരുന്നു.
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതാ വാഗ്‌ദാനവുമായി ട്രംപ് വീണ്ടും - ഡൊണാള്‍ഡ് ട്രംപ്
കശ്മീര്‍ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു രാജ്യത്തിന്‍റെ മധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു
![കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതാ വാഗ്‌ദാനവുമായി ട്രംപ് വീണ്ടും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4393628-thumbnail-3x2-trump.jpg?imwidth=3840)

Conclusion: