ലോസ് ഏഞ്ചൽസ്: കാലിഫോർണിയ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ക്രൂയിസ് കപ്പലില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. പതിനൊന്ന് യാത്രക്കാരും 10 ക്രൂ അംഗങ്ങള്‍ക്കും വൈറസ് ബാധയുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് മാത്രമേ കപ്പലിലെ യാത്രക്കാരെ പുറത്ത് വിടുകയുള്ളൂ.
മെക്സിക്കോയിലേക്കുള്ള യാത്രക്കിടെ ഇതേ കപ്പലില്‍ ഉണ്ടായിരുന്ന 71 കാരന്‍ കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. കാലിഫോര്‍ണിയയില്‍ റിപ്പോര്‍ട്ട് ചെയ്ത മാരകമായ കേസാണ് ഇതെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് സ്ക്രീന്‍ ചെയ്യുന്നതുവരെ യാത്രക്കാര്‍ സംയമനത്തോടെയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കപ്പലിൽ 2500 ഓളം യാത്രക്കാരും ക്രൂ അംഗങ്ങളുമാണുള്ളത്. കൊവിഡ് 19 രോഗം ബാധിച്ച ജപ്പാനില്‍ നിന്നുള്ള പ്രിന്‍സസ് ക്രൂയിസിന്‍റെ തന്നെയാണ് ഗ്രാന്‍ഡ് പ്രിന്‍സസ് എന്ന് കപ്പലും.