വാഷിങ്ടൺ: യു.എസ് കലാപത്തിന് പിന്നിൽ ആഭ്യന്തര ഭീകരവാദികളെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ. യു.എസ് കാപിറ്റോൾ ഹില്ലിന് നേരെ ആക്രമണം നടത്തിയവരെ പ്രോസിക്യൂട്ട് ചെയ്യണം. സംഭവിച്ച നാശനഷ്‌ടങ്ങൾക്ക് അധികാരികൾ ഉത്തരവാദികളാണ്. ഇത്തരം ആക്രമണങ്ങൾ ഇനി സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നുണകളെ വിശ്വസിക്കുന്ന ആളുകളാണ് പ്രക്ഷോഭം നടത്തിയ തീവ്രവാദികൾ എന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരുമായി സെൽഫി എടുക്കുന്നതിൻ്റെ ചിത്രങ്ങളിലും അന്വേഷണം നടത്തും.