ETV Bharat / international

അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 1,939 പേർ - deaths in the US within 24 hours

അമേരിക്കയിലെ ആകെ മരണസംഖ്യ 12,844 ആണ്. ന്യൂയോർക്ക് സിറ്റിയിൽ കഴിഞ്ഞ ദിവസം 731 പേരാണ് മരിച്ചത്

1,939 deaths in the US  America covid death  അമേരിക്കയിൽ മരിച്ചത് 1,939 പേർ  അമേരിക്ക കൊവിഡ്  deaths in the US within 24 hours  ന്യൂയോർക്ക് കൊവിഡ്
24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ മരിച്ചത് 1,939 പേർ
author img

By

Published : Apr 8, 2020, 9:45 AM IST

വാഷിങ്‌ടൺ: അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത് 1,939 മരണങ്ങള്‍. ഇതോടെ ആകെ മരണനിരക്ക് 12,844 ആയി ഉയർന്നു. ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളേക്കാൾ വേഗത്തിലാണ് അമേരിക്കയിൽ മരണസംഖ്യ കൂടുന്നത്. ഇറ്റലിയിൽ 17,127 പേരും, സ്‌പെയിനിൽ 14,045 പേരുമാണ് ഇതുവരെ മരിച്ചത്. ന്യൂയോർക്ക് സിറ്റിയിലെ കഴിഞ്ഞ ദിവസത്തെ മരണസംഖ്യ 731 ആണ്. ആകെ മരണസംഖ്യ 5,489. ന്യൂയോർക്ക് സിറ്റിയിൽ 74,601 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ അറിയിച്ചു. ന്യൂയോർക്കിൽ ഇപ്പോൾ ചൂട് കൂടിയ കാലാവസ്ഥയാണ്. ജനങ്ങൾ ഒരു മാസമായി വീടുകളിൽ തന്നെ കഴിയുകയാണ്. അത് കൊണ്ട് തന്നെ മറ്റ് രോഗങ്ങളും വലിയ തോതിൽ വർധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.