ETV Bharat / international

വിദേശീയരെ രാജ്യം വിടാൻ അനുവദിച്ച് താലിബാൻ, ഉറപ്പ് ലഭിച്ചതായി ബ്ലിങ്കൻ - US

തിരിച്ചറിഞ്ഞ 6000 അമേരിക്കൻ പൗരന്മാരിൽ 4500 പേരെ ഇതിനകം ഒഴിപ്പിച്ചതായും ഓഗസ്റ്റ് പകുതി മുതൽ കാബൂൾ വിമാനത്താവളത്തിൽ നിന്ന് 82,300ലധികം ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ യുഎസിന് കഴിഞ്ഞതായും ബ്ലിങ്കൻ പറഞ്ഞു.

Blinken  Afghanistan  Taliban  Americans  evacuation  താലിബാൻ  ആന്‍റണി ബ്ലിങ്കൻ  യുഎസ് സ്റ്റേറ്റ് സെക്രട്ടറി  യുഎസ്  US  യുഎസ് സൈന്യം
ഓഗസ്റ്റ് 31ന് ശേഷവും രാജ്യം വിടാൻ ആഗ്രഹിക്കുന്നവരെ പോകാൻ അനുവദിക്കുമെന്ന് താലിബാൻ വ്യക്തമാക്കിയതായി ബ്ലിങ്കൻ
author img

By

Published : Aug 26, 2021, 7:24 AM IST

വാഷിങ്ടൺ: അമേരിക്കക്കാർക്കും രാജ്യം വിടാൻ ആഗ്രഹിക്കുന്ന അഫ്‌ഗാനികൾക്കും മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങൾക്കും അമേരിക്കൻ സൈന്യത്തിന്‍റെ പിൻവലിക്കൽ സമയപരിധിയായ ഓഗസ്റ്റ് 31ന് ശേഷം സുരക്ഷിതമായി അഫ്‌ഗാൻ വിടാൻ അനുവദിക്കുമെന്ന് താലിബാൻ ഉറപ്പുനൽകിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വ്യക്തമാക്കി.

അമേരിക്കയും സഖ്യകക്ഷികളും ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളും താലിബാന്‍ നൽകിയ ഉറപ്പ് അംഗീകരിച്ചതായും യുഎസ് സൈന്യത്തിന്‍റെ പൂർണമായ പിൻമാറ്റ കാലാവധിക്ക് ശേഷവും നൽകിയ ഉറപ്പ് പാലിക്കാൻ താലിബാന് ബാധ്യതയുണ്ടെന്ന് ബ്ലിങ്കൻ മാധ്യമങ്ങളോട് പറഞ്ഞു.

യുഎസ് പൗരന്മാരെയും ഇത്രയും വർഷം തങ്ങളുടെ കൂടെ നിന്ന അഫ്‌ഗാൻ പൗരന്മാരെയും സഹായിക്കാൻ സമയപരിധി ഇല്ലെന്നും ബ്ലിങ്കൻ പറഞ്ഞു. വളരെയധികം അപകടസാധ്യതയുള്ള താലിബാന്‍റെ നിയന്ത്രണത്തിലുള്ള രാജ്യത്താണ് തങ്ങൾ ഇപ്പോൾ ഒഴിപ്പിക്കൽ ദൗത്യം നിർവഹിക്കുന്നതെന്നും അഫ്‌ഗാനിൽ ഐഎസിന്‍റെ ആക്രമണത്തിന് സാധ്യത കൂടുതലാണ് എന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിഞ്ഞ 6000 അമേരിക്കൻ പൗരന്മാരിൽ 4500 പേരെ ഇതിനകം ഒഴിപ്പിച്ചതായും ഓഗസ്റ്റ് പകുതി മുതൽ കാബൂൾ വിമാനത്താവളത്തിൽ നിന്ന് 82,300ലധികം ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ യുഎസിന് കഴിഞ്ഞതായും ബ്ലിങ്കൻ പറഞ്ഞു.

Also Read:വനംവകുപ്പിന്‍റെ പണപ്പിരിവ് ; അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് നല്‍കണമെന്നാവശ്യം

താലിബാൻ അഫ്‌ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം കഴിഞ്ഞയാഴ്ച അമേരിക്കൻ സൈന്യം കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.