ന്യൂജെഴ്‌സി: ന്യൂജെഴ്‌സിയിലെ ന്യൂ ബ്രൺസ്‌വിക് നഗരത്തിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി കാമ്പസിന് സമീപം നടന്ന വെടിവയ്പ്പില്‍ രണ്ടു പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. സ്ഥലത്ത് തോക്കുമായെത്തിയ അജ്ഞാതൻ വെടി വയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബെർത്ത്ഡേ പാർട്ടിക്ക് ശേഷമാണ് സംഭവം നടന്നതെന്നും അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെന്നും പൊലീസ് പറഞ്ഞു. ബെർത്ത്ഡെ ആഘോഷിച്ചയാൾ ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.