വാഷിംഗ്‌ടൺ: ഇൻഡ്യാനപൊളിസിലെ ഫെഡെക്‌സ് കേന്ദ്രത്തിൽ വ്യാഴാഴ്‌ച നടന്ന വെടി വയ്‌പ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പ്രദേശത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ഒരാൾ ഉൾപ്പെടെ നാല് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. പരിക്കേറ്റ മറ്റ് രണ്ടു പേരെ സംഭവ സ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടില്ല. ആക്രമണം നടത്തിയ തോക്കുധാരി സ്വയം വെടി വച്ച് മരിച്ചതായും പൊലീസ് വക്താവ് ജെനെ കുക്ക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതേ സമയം പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് ഇൻഡ്യാനപൊളിസ് നഗരത്തിലെ എയർപോർട്ടിന് സമീപമുള്ള ഫെഡെക്‌സ് കേന്ദ്രം പ്രസ്‌താവന പുറത്തിറക്കി.
യു.എസിൽ വെടിവയ്‌പ്പ്; എട്ടു പേർ കൊല്ലപ്പെട്ടു - ഇൻഡ്യാനപോളിസ്
തോക്കുധാരി സ്വയം വെടി വച്ച് മരിച്ചതായും പൊലീസ് അറിയിച്ചു.