വാഷിംഗ്‌ടണ്‍ : ടെക്‌സാസില്‍ കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ട്ടിക്കു നേരെയുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. പതിനാറ് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 12.05 നാണ് വെടിവെപ്പുണ്ടായത്. അക്രമി രക്ഷപ്പെട്ടതായാണ് പൊലീസ് റിപ്പോർട്ട്. പാര്‍ട്ടിയില്‍ 750ഓളം പേർ പങ്കെടുത്തതായും പൊലീസ് അറിയിച്ചു.
ടെക്‌സാസിലെ എ.എം യൂണിവേഴ്‌സിറ്റിയിലെ കോളജ് വിദ്യാര്‍ഥികളാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോളേജ് അധികൃതരുടെ അനുമതിയില്ലാതെയാണ് പാര്‍ട്ടി നടന്നത്. അക്രമി തനിച്ചാണ് വെടിവെപ്പു നടത്തിയതെന്നും ഹാലോവീന്‍ വസ്‌ത്രങ്ങള്‍ ധരിച്ചു നടത്തിയ പാര്‍ട്ടിയായതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.