ന്യൂയോർക്ക് : റഷ്യയ്‌ക്കെതിരെ കടുത്ത നിലപാടുമായി ന്യൂയോർക്ക് സംസ്ഥാനം. റഷ്യയുമായുള്ള വാണിജ്യബന്ധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. പുറമെ ആ രാജ്യം നടത്തിയ നിക്ഷേപങ്ങൾ ഉള്‍പ്പടെ റദ്ദാക്കുമെന്നും ഗവര്‍ണര്‍ കാത്തി ഹോച്ചുൽ വ്യക്തമാക്കി.
ഞായറാഴ്ച അൽബാനിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍. റഷ്യയുടെ അധിനിവേശത്തോടും സൈനിക നടപടികള്‍ക്കെതിരെയുമുള്ള നിലപാടെന്ന നിലയില്‍ യുക്രൈനിയൻ അഭയാർഥികളെ ന്യൂയോർക്ക് സ്വാഗതം ചെയ്യും. യു.എസില്‍ ഏറ്റവും കൂടുതല്‍ യുക്രൈനിയൻ പൗരര്‍ താമസിക്കുന്ന സംസ്ഥാനമാണ് ന്യൂയോര്‍ക്ക്.
ALSO READ: ഭീതി വിതച്ച് റഷ്യ: ആണവായുധം സജ്ജമാക്കാൻ പുടിന്‍റെ നിർദ്ദേശം
ഞങ്ങളുടെ ഹൃദയങ്ങള്‍, വീടുകൾ, വിഭവങ്ങൾ എന്നിവയെല്ലാം ആ ജനതയ്‌ക്കായി തുറന്നുവയ്ക്കും. നിങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ ഇവിടെ വരാൻ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങൾ നിങ്ങളെ സഹായിക്കും.
യുക്രൈന്‍ ജനതയോട് ഞങ്ങൾക്ക് പറയാനുള്ളത്, ഞങ്ങള്‍ നിങ്ങളോടൊപ്പമാണ് എന്നതാണെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.എസില്‍ ഒരു ദശലക്ഷത്തിലധികം യുക്രൈന്‍ വംശജരാണുള്ളത്. അതില്‍ 1,40,000 പേരും ന്യൂയോർക്കിലാണ് താമസിക്കുന്നത്.