ന്യൂയോര്‍ക്ക്: വാള്‍ട്ട് ഡിസ്നിയുടെ അനിമേഷന്‍ കഥാപാത്രം മിനിമൗസിന് ശബ്ദം നല്കിയ റസ്സി ടൈലര്‍(75) അന്തരിച്ചു. മൂന്നു പതിറ്റാണ്ടുകളാണ് മിനിമൗസിന് റസ്സി ടൈലര്‍ ശബ്ദം നൽകിയത്. മിനിമൗസിന്‍റെ കൂട്ടുകാരന് മിക്കി മൗസ് ശബ്ദം നല്‍കിയിരുന്ന വെയ്ന്‍ ആല്‍വിനാണ് റസ്സിയുടെ ഭര്‍ത്താവ്. റസ്സി ടൈലറിനെ 2008ല്‍ ഡിസ്നി ലെജന്റായി തെരഞ്ഞെടുത്തിരുന്നു
മിനിക്ക് പുറമേ, ഡക്ക് ടെയിൽസിലെ ഡൊണാൾഡ് ഡക്കിന്‍റെ അനന്തരവൻമാരായ ഹ്യൂയി, ഡേവി, ലൂയി, അവരുടെ സുഹൃത്ത് വെബ്‌ബിഗയിൽ വാൻഡർക്വാക്ക് എന്നി കഥാപാത്രങ്ങൾക്കും റസ്സി ടൈലര്‍ ശബ്ദം നൽകിയിട്ടുണ്ട്.