വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും വേഗത്തിൽ സുഖംപ്രാപിക്കട്ടെ എന്ന് ആശംസിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിൻ. നിങ്ങളിൽ അന്തർലീനമായ ചൈതന്യം, നിങ്ങളുടെ ശുഭാപ്തിവിശ്വാസം എന്നിവ അപകടകരമായ വൈറസിനെ നേരിടാൻ നിങ്ങളെ സഹായിക്കുമെന്ന് പുടിൻ പറഞ്ഞു.
തനിക്കും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചതായി ട്രംപ് വെള്ളിയാഴ്ച പുലർച്ചെ ട്വിറ്ററിൽ അറിയിച്ചിരുന്നു.