ETV Bharat / international

ബാഗ്‌ദാദ് വ്യോമാക്രമണം; യുഎസില്‍ പ്രതിഷേധം - യുഎസില്‍ പ്രതിഷേധം

ന്യൂയോർക്കിലെ ടൈംസ് സ്വകയർ ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിലാണ് പ്രതിഷേധം.

US protest Baghdad airstrike  Protests across US  US air raid in Baghdad  Protests for No war  ബാഗ്‌ദാദ് വ്യോമാക്രമണം  അമേരിക്ക  യുഎസില്‍ പ്രതിഷേധം  യുദ്ധം വേണ്ട എന്ന് പ്രതിഷേധം
ബാഗ്‌ദാദ് വ്യോമാക്രമണം; യുഎസില്‍ ഉടനീളം പ്രതിഷേധം ശക്തം
author img

By

Published : Jan 5, 2020, 9:56 AM IST

വാഷിങ്ടൺ: ഇറാനെതിരായ വ്യോമാക്രമണത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇറാൻ സൈനിക കമാൻഡർ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായത്. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം.

9/11 ആക്രമണത്തിന് ശേഷം ആരംഭിച്ച യുദ്ധവിരുദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചത്. ഇരു രാജ്യങ്ങളിലും തമ്മില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യുദ്ധ ഭീതിയിലാണ് ഗൾഫ് മേഖല.

ഇറാഖില്‍ ബോംബാക്രമണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുള്ള പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന യുഎസ് ഡ്രോൺ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇറാഖി ഷിയ മിലിട്ടിയ ഗ്രൂപ്പിന്‍റെ ഡെപ്യൂട്ടി കമാൻഡർ അബു മഹദി അല്‍ മുഹാൻദിസും ഉൾപ്പെടുന്നു. ഇതിന് പിന്നാലെ പശ്ചിമേഷ്യ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി വാഷിങ്ടൺ ചർച്ച നടത്തുകയും മേഖലയില്‍ സംഘർഷങ്ങൾ വർദ്ധിക്കാതിരിക്കാൻ വാഷിങ്ടൺ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അമേരിക്കയുടെ നടപടിക്ക് കൃത്യമായ തിരിച്ചടി നല്‍കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Intro:Body:

Blank

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.