ETV Bharat / international

'ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിക്കണം' ; യുഎസ് നഗരങ്ങളിൽ പ്രതിഷേധം - free Palestine

ഇസ്രയേൽ കോൺസുലേറ്റിലേക്ക് പലസ്തീന്‍ അനുകൂലികളുടെ മാര്‍ച്ച്.

Protesters in major US cities decry airstrikes over Gaza ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം സ്വതന്ത്ര പലസ്തീൻ Gaza free Palestine Protesters in major US cities
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് നഗരങ്ങളിൽ പ്രതിഷേധം
author img

By

Published : May 16, 2021, 12:08 PM IST

ലോസ് ഏഞ്ചൽസ് : ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം. ലോസ് ഏഞ്ചൽസ്, ബോസ്റ്റൺ, ഫിലാഡൽഫിയ, മറ്റ് യുഎസ് നഗരങ്ങളിലും പ്രതിഷേധിച്ചു. ഇതേതുടർന്ന് ലോസ് ഏഞ്ചൽസിലെ പ്രധാന പാതയിൽ ഗതാഗതം ഏറെ നേരം നിർത്തിവച്ചു. ഇസ്രായേൽ കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. 'സ്വതന്ത്ര പലസ്തീൻ', 'ലോങ് ലിവ് ഇൻറ്റിഫാദ' എന്നും പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. 'പലസ്തീൻ സ്വതന്ത്രമാകുക' എന്ന് ആക്രോശിച്ചുകൊണ്ട് ഡോലോറസ് പാർക്കിലേക്കും കോപ്ലി സ്‌ക്വയറിൽ നിന്ന് ന്യൂ ഇംഗ്ലണ്ടിലെ ഇസ്രായേലി കോൺസുലേറ്റിലേക്കും മാർച്ച് നടത്തുകയും ഗതാഗതം തടയുകയും ചെയ്തു.

Read More: ഇസ്രയേൽ-ഹമാസ് സംഘർഷം : പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്ക്

ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ 145 പലസ്തീനികൾ മരിക്കുകയും ഇസ്രയേൽ ഭാഗത്തുനിന്നുള്ള എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. അഞ്ച് ദിവസമായി പ്രദേശത്ത് സംഘാർഷാവസ്ഥ തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.