ETV Bharat / international

കറുത്ത വര്‍ഗക്കാരന്‍റെ മരണം; യുഎസില്‍ പ്രതിഷേധം തുടരുന്നു - Minneapolis police station

അക്രമ സംഭവങ്ങളെ തുടര്‍ന്ന് മിനിയപൊലിസിലെ മുഴുവൻ ലൈറ്റ്-റെയിൽ സംവിധാനവും ബസ് സർവീസുകളും ഞായറാഴ്ച വരെ നിര്‍ത്തിവെച്ചു.

കറുത്ത വര്‍ഗക്കാരൻ  കറുത്ത വര്‍ഗക്കാരന്‍റെ മരണം  യുഎസ്  പ്രതിഷേധം ശക്തം  Minneapolis police station  black man
കറുത്ത വര്‍ഗക്കാരനെ പൊലീസ് കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; പ്രതിഷേധം ശക്തം
author img

By

Published : May 29, 2020, 12:03 PM IST

വാഷിങ്ടൺ: യുഎസില്‍ പൊലീസ് മര്‍ദനത്തില്‍ കറുത്ത വര്‍ഗക്കാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ വ്യാഴാഴ്ച മിനിയപൊലിസിലെ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി. പ്രതിഷേധക്കാര്‍ കടകൾക്ക് നേരെ കല്ലെറിയുകയും കടകൾ കൊള്ളയടിക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമ സംഭവങ്ങളെ തുടര്‍ന്ന് മിനിയപൊലിസിലെ മുഴുവൻ ലൈറ്റ്-റെയിൽ സംവിധാനവും ബസ് സർവീസുകളും ഞായറാഴ്ച വരെ നിര്‍ത്തിവെച്ചു.

അമേരിക്കയിലെ മിനസോട്ടയിലെ മിനിയ പൊലിസിലാണ് തിങ്കളാഴ്‌ച ജോര്‍ജ് ഫ്ലോയിഡ് (46) എന്നയാൾ കൊല്ലപ്പെട്ടത്. പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെങ്കിലും രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങളും അക്രമ സംഭവങ്ങളും തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.