ഖര്‍ത്തും: ജനകീയ പ്രക്ഷോഭം കനത്തതോടെ സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് രാജിവച്ചു. കഴിഞ്ഞ ഒക്ടബോറിലാണ് അദ്ദേഹത്തെ സൈന്യം തടങ്കലിലാക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സൈനിക തലവനായ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്‍റെ നേതൃത്വത്തിലുള്ള സൈന്യം അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ഇതിനിടെയാണ് താന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി അബ്ദല്ല ഹംദോക്ക് അറിയിച്ചത്.
ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭുമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രാജ്യം അപകടകരമായ ഭീഷണിയെയാണ് നേരിടുന്നു' എന്ന് പറഞ്ഞു. രാജ്യം "ദുരന്തത്തിലേക്ക്" നീങ്ങുന്നതിൽ നിന്ന് തടയാൻ താൻ പരമാവധി ശ്രമിച്ചു.. എന്നാല്‍ ശ്രമം ഫലം കണ്ടില്ല. അതിനാല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം താന്‍ രാജിവയ്ക്കുന്നു. ഈ മഹത്തായ രാജ്യത്തെ മറ്റൊരു പുരുഷനോ സ്ത്രീക്കോ അവസരം നൽകാന്‍ താന്‍ ആഗ്രഹിക്കുന്നു. അതുവഴി രാജ്യം ജനാധിപത്യത്തിലേക്ക് നീങ്ങട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Also Read: നിസഹകരണ സമരവുമായി സുഡാന്‍ ജനത
2019ല്‍ ഒമർ അൽ-ബഷീറിനെ സൈന്യം പുറത്താക്കി ഭരണം പടിക്കുന്നു
സുഡാനില്‍ പ്രസിഡന്‍റ് ഉമർ അൽ-ബഷീറിനെ ദീർഘകാലത്തെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് പുറത്താക്കി 2019ലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. സൈനിക തലവന്‍ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനാണ് രാജ്യത്ത് സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയത്.
ഇതോടെ രാജ്യത്ത് പാതി സൈനികവും പാതി ജനാധിപ്രാതിനിധ്യവുമുള്ള സര്‍ക്കാര്‍ നിലവില്‍ വരികയായിരുന്നു. എന്നാല്‍ സൈന്യം പ്രിസിഡന്റിനെകൂടി തടവിലാക്കിയതോടെ ജനകീയ പക്ഷോഭം ശക്തമായി. രാജ്യത്ത് ഇതുവരെ സൈനികരും പ്രതിഷേധക്കാരും ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ ജനാധിപത്യത്തിലേക്ക് സര്‍ക്കാറിനെ മാറ്റാനുള്ള നടപടികളുടെ ഭാഗമായാണ് സൈനിക നീക്കങ്ങളെന്നാണ്
രാജ്യത്തിന് ഉപരോധം ഏര്‍പ്പെടുത്തി ഐക്യ രാഷ്ട്ര സംഘടന
ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്‍റെ വാദം. വിഷയത്തില്‍ ഇടപെട്ട ഐക്യരാഷ്ട്ര സംഘടന രാജ്യത്ത് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ പഴയ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഉപരോധം തുടരുമെന്നാണ് ഐക്യ രാഷ്ട്ര സംഘടയുടെ വാദം.