ETV Bharat / international

ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് ; ശേഷം അമേരിക്കയില്‍ എന്ത് സംഭവിക്കും - ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകള്‍

2020ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വരാനിരിക്കെ ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടി റിപ്പബ്ലിക്കന്‍സിനും, ഡെമോക്രാറ്റുകള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ളതാണ്. സ്‌മിത ശര്‍മ തയാറാക്കിയ റിപ്പോര്‍ട്ട്.

ട്രംപിന്‍റെ ഇംപീച്ച്മെന്‍റ്  President Trump Impeachment latest news  america latest news  trump latest news  ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകള്‍  അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് : ശേഷം അമേരിക്കയില്‍ എന്ത് സംഭവിക്കും
author img

By

Published : Dec 7, 2019, 2:19 PM IST

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ അവസാന ഘട്ടത്തിലാണ്. അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്‌പീക്കര്‍ നാന്‍നി പെലോസി കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കപ്പെടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 45 അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ ഇംപീച്ച് ചെയ്യപ്പെടുന്ന നാലാമത്തെ പ്രസിഡന്‍റാണ് മുന്‍ ടെലിവിഷന്‍ താരവും, ശതകോടീശ്വരനുമായ ഡൊണാള്‍ഡ് ട്രംപ്.

ട്രംപിനെതിരായ ആരോപണങ്ങള്‍

2020ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനിടയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ, ഉക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിര്‍ സെലൻസ്കിയെ നിർബന്ധിച്ചു എന്നതാണ് ട്രംപിനെതിരെ ഉയരുന്ന ആരോപണം. ഈ വര്‍ഷം സെപ്‌റ്റംബറിലാണ് സംഭവങ്ങളുടെ തുടക്കം. ജൂലൈ 25ന് ഡൊണാൾഡ് ട്രംപ് സെലൻസ്കിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള പരാതി, ഓഗസ്റ്റിൽ വിസിൽ ബ്ളോവർ (രഹസ്യ വിവരം പുറംലോകത്തെ അറിയിക്കുന്ന അജ്ഞാതൻ) ഉയർത്തുന്നതോടെയാണ് ഉക്രെയ്ൻ സംഭവ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ട്രംപ് തന്‍റെ അധികാര പദവി ദുർവിനിയോഗം ചെയ്തു കൊണ്ട് ഒരു വിദേശ രാജ്യത്തെ ഭരണാധികാരിയെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വിസിൽ ബ്ളോവറുടെ കണ്ടെത്തൽ.

സെലൻസ്കി വഴങ്ങാത്ത പക്ഷം, സൈനിക സഹായത്തിനായി അമേരിക്ക ഉക്രെയ്ന് നൽകാനിരുന്ന 400 മില്ല്യൺ ഡോളർ മരവിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഉക്രെയ്ന് സഹായം നൽകാൻ യു.എസ് കോൺഗ്രസ് നേരത്തെ തന്നെ അനുമതി നൽകിയിരുന്നെങ്കിലും ജൂലൈയിൽ ഈ തുകയുടെ കൈമാറ്റം മരവിപ്പിക്കുകയായിരുന്നു.

2016 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉക്രയ്‌ന് ഇടപെട്ടുവെന്നതിന് തെളിവ് വേണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടപെട്ടത് റഷ്യയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പറയുമ്പോഴായിരുന്നു ട്രംപ് തന്‍റെ ആവശ്യം ഉക്രയിനോട് ഉന്നയിച്ചത്.

ഇനി എന്ത് സംഭവിക്കും?

അമേരിക്കന്‍ പാര്‍ലമെന്‍റിലെ താഴത്തെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം അതിനാല്‍ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായി ട്രംപിനെതിരായ ആരോപണങ്ങളടങ്ങിയ റിപ്പോര്‍ട്ട് മേല്‍ സഭയിലേക്ക് വേഗത്തില്‍ എത്തും. പിന്നീട് സെനറ്റില്‍ മൂന്നില്‍ രണ്ട് പേരുടെ പിന്തുണ റിപ്പോര്‍ട്ടിന് ലഭിച്ചാല്‍ ട്രംപിന് പുറത്തേക്ക് പോകേണ്ടിവരും. മേല്‍സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് മേല്‍കൈ ഉള്ളത് അതുകൊണ്ട്, ട്രംപിനെ പുറത്താക്കുക എന്നത് ഡെമോക്രാറ്റുകള്‍ക്ക് എളുപ്പമല്ല. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയും, തെളിവുകള്‍ ശക്‌തമായിരിക്കുകയും ചെയ്‌തിരിക്കുന്ന എല്ലാ റിപ്പബ്ലിക്കന്‍ പ്രതിനിധികളും ട്രംപിനെ പിന്തുണയ്‌ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

വിഷയം സെനറ്റില്‍ എത്തുമ്പോള്‍ ട്രംപിന് മുന്‍തൂക്കമുണ്ടെന്നതില്‍ സംശയമില്ല. ഇംപീച്ച്മെന്‍റ് നടപടി വോട്ടെടുപ്പിലേക്ക് കടന്നാല്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ മേല്‍ക്കോയ്‌മ ട്രംപിന് അനുകൂലമാകും. "ട്രംപ് എന്ത് തെറ്റ് ചെയ്‌താലും പാര്‍ട്ടി അംഗങ്ങള്‍ ട്രംപിനൊപ്പം തന്നെ നില്‍ക്കും, അദ്ദേഹം എന്ത് ചെയ്‌താലും അതില്‍ തെറ്റുണ്ടാകില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും" റിപ്പബ്ലിക്കന്‍ അനുകൂലിയും, കാര്‍നീജ് എന്‍ഡോന്‍മെന്‍റ് സ്‌റ്റഡീസ് വൈസ് പ്രസിഡന്‍റുമായ ജോര്‍ജ് പെര്‍ക്കോവിച്ച് ഇടിവി ഭാരതിനോട് പറഞ്ഞു.

ട്രംപ് പുറത്താകുന്നത് ഡെമോക്രാറ്റുകള്‍ക്ക് നേട്ടമുണ്ടാക്കുമോ?

അമേരിക്കയുടെ ചരിത്രം പരിശോധിച്ചാല്‍ അത് ഡെമോക്രാറ്റുകള്‍ക്ക് അത്ര സന്തോഷം ലഭിക്കില്ല. സമാന രീതിയില്‍ പുറത്താക്കപ്പെട്ട ബില്‍ ക്ലിന്‍റണ്‍ തൊട്ടുപിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ ജയിച്ച് വീണ്ടും അധികാരത്തിലേറി.

ഇംപീച്ച്മെന്‍റ് നടപടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിനോ പാര്‍ട്ടിക്കോ തിരിച്ചടിയാകുമെന്ന് പറയാനാകില്ല. രാജ്യത്തെ നാല്‍പ്പത് ശതമാനം ജനങ്ങളും പ്രസിഡന്‍റിന് അനുകൂലമാണ്. എന്ത് സംഭവിച്ചാലും അവര്‍ ആ പിന്തുണ പിന്‍വലിക്കില്ല. അതിനാല്‍ ഇംപീച്ച്മെന്‍റ് നടപടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒരു പ്രതിസന്ധിയാകില്ലെന്ന് ജോര്‍ജ് പെര്‍ക്കോവിച്ച് പറഞ്ഞു.

2020ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ അന്വേഷിക്കുകയാണ് ഡെമോക്രാറ്റുകള്‍. കമലാ ഹാരിസാണ് പട്ടികയില്‍ മുന്നിലുള്ളത്. അതേസമയം മുൻ ന്യൂയോർക്ക് സിറ്റി മേയറും മാധ്യമ സ്ഥാപനത്തിന്‍റെ ഉടമയുമായി മൈക്കൽ ബ്ലൂംബെർഗും രംഗത്തെത്തിയിട്ടുണ്ട്. വന്‍ ശക്‌തികള്‍ സ്ഥാനാര്‍ഥികളാകാന്‍ രംഗത്തെത്തിയിരിക്കെ തെരഞ്ഞെടുപ്പ് ശക്‌തമാകുമെന്നതില്‍ സംശയമില്ല.

2016 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ട്രംപിന്‍റെ പേര് ആരും പരാമര്‍ശിച്ചിരുന്നില്ല. അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയായ ട്രംപ് മികച്ച ജയം നേടുകയും ചെയ്‌തു. ജോ ബെയ്‌ഡനും, കമലാ ഹാരിസുംസ, മൈക്കൽ ബ്ലൂംബെർഗും ശക്‌തരായ സ്ഥാനാര്‍ഥികളാണ്. അതിനാല്‍ തന്നെ ആര് ജയിക്കുമെന്നതില്‍ യാതൊരു പ്രവചനവും നടത്താനാകില്ല. അപ്പോഴും തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയുണ്ടെന്നതിന് വലിയ പ്രാധാന്യമുണ്ട്. ഒരു പുതിയ നേതാവിന്‍റെ ഉദയത്തിന് ഈ ഒരു വര്‍ഷം ധാരാളമാണ്, ജോര്‍ജ് പെര്‍ക്കോവിച്ച് കൂട്ടിച്ചേര്‍ത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.