ETV Bharat / international

യുഎസിന്‍റെ ലിബിയയോടുള്ള സമീപനത്തിനെതിരെ രാജ്യത്ത് പ്രതിഷേധം - ലിബിയ

ലിബിയന്‍ ഭരണാധികാരിയും ട്രംപും തമ്മിലെ ഇടപാടുകളെ വിമര്‍ശിച്ച് വിദേശകാര്യ സെക്രട്ടറി  മൈക്ക് പോംപിയോക്ക് ഒരു കൂട്ടം രാഷ്ട്രീയ പ്രവര്‍ത്തകര്‍ കത്തയച്ചു

ലിബിയയുടെ കാര്യത്തിൽ നയം വ്യക്തമാക്കാൻ പോംപിയയോട് ആവശ്യപ്പെട്ട് യുഎസ് രാഷ്ട്രീയ പ്രവർത്തകർ
author img

By

Published : Jun 9, 2019, 12:13 PM IST

Updated : Jun 9, 2019, 12:19 PM IST

വാഷിങ്ടൺ ഡിസി: ലിബിയയോടുള്ള നയം രാജ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോക്ക് ഒരു കൂട്ടം രാഷ്ട്രീയ പ്രവര്‍ത്തകര്‍ കത്തയച്ചു. ട്രംപിന്‍റെ വിദേശനയത്തെ ശക്തമായി വിമര്‍ശിച്ചാണ് കത്ത്. "യുഎസിന്‍റെ നിലവിലെ രീതികള്‍ ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയെ സങ്കീര്‍ണമാക്കുകയാണ്. ലിബിയയുടെ എണ്ണസമ്പത്തില്‍ കണ്ണ് വെച്ച് ഡോണാള്‍ഡ് ട്രംപ് ലിബിയന്‍ ഭരണാധികാരി ഹഫ്താറുമായി നടത്തിയ ഫോണ്‍ സംഭാഷണം കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. ഇതില്‍ നിന്നും ലിബിയയിലെ ഭീകരവാദത്തെ കുറിച്ചും അതില്‍ യുഎസിന്‍റെ നിലപാടിനെ കുറിച്ചും വ്യക്തമായി." - കത്തില്‍ പറയുന്നു.

Last Updated : Jun 9, 2019, 12:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.