സാവോ പോളോ: ബ്രസീലില്‍ കത്തി കാട്ടി അക്രമിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവെച്ചു കൊന്നു. ബുധനാഴ്ച സാവോ പോളോയിലെ സെന്‍റ് മിഷണറി പരിശീലന കേന്ദ്രത്തിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആക്രമണത്തിനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. പള്ളിയില്‍ അതിക്രമിച്ച് കയറിയ ഇയാളെ പൊലീസെത്തി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്താനും അക്രമിക്കാനും ശ്രമിച്ചതെന്ന് സാവോപോളോ സ്റ്റേറ്റ് സുരക്ഷാ വിഭാഗം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.