ETV Bharat / international

അമേരിക്കയിൽ വീണ്ടും പൊലീസ് ക്രൂരത; കറുത്ത വർഗക്കാരൻ വെടിയേറ്റ് മരിച്ചു - A black man was shot dead

അറ്റ്ലാന്‍റയിലെ ഒരു റെസ്റ്റോറന്‍റിന് മുന്നിലാണ് സംഭവം നടന്നത്. 27കാരനായ റായ്‌ഷാർഡ് ബ്രൂക്‌സാണ് കൊല്ലപ്പെട്ടത്

Police brutality  പൊലീസ് ക്രൂരത  കറുത്ത വർഗക്കാരൻ  വെടിയേറ്റ് മരിച്ചു  A black man was shot dead  A black man
അമേരിക്കയിൽ വീണ്ടും പൊലീസ് ക്രൂരത; കറുത്ത വർഗക്കാരൻ വെടിയേറ്റ് മരിച്ചു
author img

By

Published : Jun 14, 2020, 7:54 AM IST

Updated : Jun 14, 2020, 9:48 AM IST

വാഷിങ്‌ടൺ: അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനെ പൊലീസ് കൊലപ്പെടുത്തി. 27കാരനായ റായ്‌ഷാർഡ് ബ്രൂക്‌സിനെയാണ് പൊലീസ് വെടിവച്ചു കൊന്നത്. അറ്റ്ലാന്‍റയിലെ ഒരു റെസ്റ്റോറന്‍റിന് മുന്നിലാണ് സംഭവം നടന്നത്. റെസ്റ്റോറന്‍റിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാറിലിരുന്ന് ഒരാൾ ഉറങ്ങുകയാണെന്നും ഇത് കാരണം മറ്റ് വണ്ടികൾക്ക് പോകാൻ സാധിക്കുന്നില്ലെന്നും അറ്റ്ലാന്‍റ പൊലീസിന് പരാതി ലഭിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസും കാറിലുണ്ടായിരുന്ന ബ്രൂക്‌സും തമ്മിൽ തർക്കമായി. പൊലീസുകാരെ ബ്രൂക്‌സ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അവരുടെ തോക്ക് തട്ടിപ്പറിച്ച് പൊലീസിന് നേരെ ചൂണ്ടുകയും ചെയ്‌തു. തുടർന്ന് മറ്റൊരു പൊലീസുകാരൻ ബ്രൂക്‌സിനെ വെടിവക്കുകയായിരുന്നു.

അമേരിക്കയിൽ വീണ്ടും പൊലീസ് ക്രൂരത; കറുത്ത വർഗക്കാരൻ വെടിയേറ്റ് മരിച്ചു

സംഭവങ്ങളെല്ലാം സിസിടിവി ദൃശ്യങ്ങളിൽ നിന്നും കാണാൻ സാധിക്കുമെന്ന് ജിബിഐ ഉദ്യോഗസ്ഥൻ വിക് റെയ്നോൾഡ്‌സ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ബ്രൂക്‌സിന്‍റെ മരണത്തിന് ശേഷം നിരവധി പ്രതിഷേധക്കാർ റെസ്റ്റോറന്‍റിൽ തടിച്ചുകൂടി. മെയ് 25 ന് മിനിയാപൊളിസിലെ ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തെത്തുടർന്ന് പൊലീസിന്‍റെ ക്രൂരതക്കെതിരെ അമേരിക്കയിലുടനീളം പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് അടുത്തയാൾ കൊല്ലപ്പെട്ടത്. ഇതിന്‍റെ ഭാഗമായി അറ്റ്‌ലാന്‍റയിലും വലിയ പ്രതിഷേധങ്ങൾ നടന്നു.

Last Updated : Jun 14, 2020, 9:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.