ETV Bharat / international

ഫൈസറിന്‍റെ ''ബൂസ്റ്റർ ഷോട്ട്'' പദ്ധതിക്ക്‌ വെല്ലുവിളിയായി എഫ്‌ഡിഎയും സിഡിസിയും

പൂർണമായും പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകൾക്ക് ഡെൽറ്റ അല്ലെങ്കിൽ ബി .1.617.2 വേരിയന്‍റിൽ നിന്ന് പോലും അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് യുഎസ് സർക്കാർ

Pfizer vaccine  US drugmaker Pfizer  Pfizer vaccine booster plan  National Institutes of Health  US Centers for Disease Control and Prevention  ബൂസ്റ്റർ ഷോട്ട്  എഫ്‌ഡിഎയും സിഡിസിയും  ഫൈസർ
ഫൈസറിന്‍റെ ''ബൂസ്റ്റർ ഷോട്ട്'' പദ്ധതിക്ക്‌ വെല്ലുവിളിയായി എഫ്‌ഡിഎയും സിഡിസിയും
author img

By

Published : Jul 10, 2021, 10:55 AM IST

വാഷിംഗ്ടണ്‍: പൂർണമായും വാക്സിനേഷൻ ലഭിച്ച അമേരിക്കക്കാർക്ക് ഇപ്പോൾ ഒരു ബൂസ്റ്റർ ഷോട്ട് ആവശ്യമില്ലെന്ന്‌ എഫ്ഡിഎയും സിഡിസിയും. യുഎസ് മരുന്ന് നിർമാതാക്കളായ ഫൈസറും ജർമ്മനിയുടെ ബയോടെക്കും ഡെൽറ്റ വേരിയന്‍റിനെ ലക്ഷ്യം വച്ചുള്ള ഒരു ബൂസ്റ്റർ ഷോട്ട് വികസിപ്പിച്ചെടുക്കാൻ പദ്ധതിയിട്ടിരുന്നു.

‘കോമിർനാറ്റി’ എന്ന ബ്രാൻഡ് നാമത്തിലാണ്‌ ബൂസ്റ്റർ ഷോട്ട് വികസിപ്പിക്കാൻ പദ്ധതിയിട്ടത്‌. എം‌ആർ‌എൻ‌എ വാക്സിന്‍റെ മൂന്നാമത്തെ ഡോസിന് ഡെൽ‌റ്റ ഉൾപ്പെടെ നിലവിൽ അറിയപ്പെടുന്ന എല്ലാ വകഭേദങ്ങൾക്കും എതിരായി ഉയർന്ന അളവിലുള്ള ഫലപ്രാപ്തി സൃഷ്‌ടിക്കാൻ കഴിയുമെന്ന് കമ്പനികൾ പറഞ്ഞു.

അമേരിക്കക്കാർക്ക് ബൂസ്റ്റർ ഷോട്ടുകൾ ആവശ്യമില്ല

എന്നാൽ അമേരിക്കക്കാർക്ക് ഇതുവരെ ബൂസ്റ്റർ ഷോട്ടുകൾ ആവശ്യമില്ലെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) സെന്റർസ് ഫോർ ഡിസീസ് ആൻഡ് കൺട്രോളും (സിഡിസി) സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എപ്പോൾ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

പൂർണമായും പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകൾക്ക് ഡെൽറ്റ അല്ലെങ്കിൽ ബി .1.617.2 വേരിയന്റിൽ നിന്ന് പോലും അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് യുഎസ് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലെ ബി‌എൻ‌ടി 162 ബി 2 വാക്‌സിനിലെ മൂന്നാമത്തെ ഡോസിന്‍റെ ബൂസ്റ്റർ ട്രയലിൽ‌ ഫൈസറും ബയോ‌ടെക്കും വിജയിച്ചിരുന്നു .

ബൂസ്റ്റർ ഡോസ്‌ പഠനം

പഠനത്തിലെ പ്രാഥമിക ഡാറ്റ തെളിയിക്കുന്നത് രണ്ടാമത്തെ ഡോസിന് ആറ്‌ മാസത്തിന് ശേഷം നൽകിയ ബൂസ്റ്റർ ഡോസിന് സ്ഥിരമായ ടോളറബിലിറ്റി പ്രൊഫൈൽ ഉണ്ടെന്നും ഉയർന്ന ന്യൂട്രലൈസേഷൻ ടൈറ്ററുകൾ ലഭ്യമാക്കുമ്പോഴും രണ്ട് പ്രാഥമിക ഡോസുകളേക്കാൾ അഞ്ച്‌ മുതൽ പത്ത്‌ മടങ്ങ് വരെ കൂടുതലുള്ള പ്രതിരോധ ശേഷി ഉണ്ടെന്നുമാണ്‌.

also read:ഫ്ലോറിഡയിൽ കെട്ടിടം തകർന്ന സംഭവം; 14 മൃതദേഹം കൂടി കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.