ലിമ: പെറു മുന്‍ പ്രസിഡന്‍റ് അലന്‍ ഗാര്‍സിയ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. 69 വയസ്സായിരുന്നു. അഴിമതി കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. പ്രസിഡന്‍റായിരിക്കെ ബ്രസീലിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കുറ്റമാണ് ഗാര്‍സിയക്കെതിരെ ചുമത്തിയിരുന്നത്. അതേസമയം കൈക്കൂലി വാങ്ങിയെന്ന ആരോപണം ഗാര്‍സിയ നിഷേധിച്ചിരുന്നു.
അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ ഫോണ്‍ വിളിക്കാനുണ്ടെന്ന് പറഞ്ഞ് വാതില്‍ അടച്ച് ആത്മഹത്യചെയ്യുകയായിരുന്നു. ഉടന്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 വര്‍ഷം പെറുവിന്‍റെ പ്രസിഡന്‍റായിരുന്നു.