വാഷിങ്ടൺ: അഫ്‌ഗാനിസ്ഥാനിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി പ്രദേശവാസികളാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ച് പെന്‍റഗൺ. ഡ്രോൺ ആക്രമണം തെറ്റായ തീരുമാനമായിരുന്നുവെന്നും പെന്‍റഗൺ വക്താവ് വ്യക്തമാക്കി. ആക്രമണത്തിൽ മാപ്പ് ചോദിച്ച യുഎസ് സെൻട്രൽ കമാൻഡ് മേധാവി മറൈന ജനറൽ ഫ്രാങ്ക് കെൻസി മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അറിയിച്ചു.
കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് സ്‌ഫോടക വസ്‌തുക്കളുമായി നീങ്ങിയ ഐഎസ് ഖുറാസാന്‍റെ വാഹനത്തിന് നേരെ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. ഐഎസ് ഖുറാസാന്‍ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുകയായിരുന്നുവെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്‌റ്റൻ ബിൽ അർബൻ ഇതേക്കുറിച്ച് വിശദീകരിച്ചത്. ആക്രമണം ലക്ഷ്യത്തിലെത്തിയെന്ന് ഉറപ്പുണ്ടെന്നും വാഹനത്തിൽ വലിയ തോതിൽ സ്‌ഫോടക വസ്‌തുക്കൾ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞെന്നും അർബൻ പറഞ്ഞിരുന്നു.
READ MORE: കാബൂളിൽ ഐഎസിനെതിരെ വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം