വാഷിങ്‌ടൺ: പെൻസിൽവാനിയയിലെ തപാൽ വോട്ടുകൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സമർപ്പിച്ച ഹർജി ജില്ലാ കോടതി തള്ളി. യുഎസ് ജില്ലാ കോടതി ജസ്റ്റിസ് മാത്യൂ ബ്രന്നാണ് കേസ് പരിഗണിച്ചത്. പെൻസിൽവാനിയയിലെ അതിപ്രശസ്‌തമായ റിപ്പബ്ലിക്കൻ കൂടിയാണ് അദ്ദേഹം. ട്രംപിന്‍റെ അണികളും നിയമോപദേശകരും പേഴ്‌സണൽ അറ്റോർണി റൂഡി ഗില്യാനിയും തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു. എന്നാൽ എഴുപത് ലക്ഷം വോട്ടർമാരുടെ അവകാശങ്ങളാണ് ഇവിടെ നിഷേധിക്കപ്പെട്ടതെന്ന് ജസ്റ്റിസ് പ്രതികരിച്ചു. ഹർജിയിൽ പരാമർശിക്കുന്നതിന് സമാനമായി തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും ജസ്റ്റിസ് പറഞ്ഞു. വസ്‌തുതാപരമായ തെളിവുകൾ സമർപ്പിക്കാത്തതിന് അഭിഭാഷകർക്ക് ജസ്റ്റിസ് കർശനമായ താക്കീതും നൽകി.
തപാൽ വോട്ടുകൾ റദ്ദാക്കണമെന്ന ട്രംപിന്‍റെ ഹർജി കോടതി തള്ളി - Pennsylvania mail-in votes Trump
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ്
![തപാൽ വോട്ടുകൾ റദ്ദാക്കണമെന്ന ട്രംപിന്‍റെ ഹർജി കോടതി തള്ളി തപാൽ വോട്ടുകൾ ട്രംപ് ഹർജി പെൻസിൽവാനിയ കോടതി തപാൽ വോട്ടുകൾ പെൻസിൽവാനിയ Pennsylvania a mail-in votes Pennsylvania mail-in votes Trump US judge Pennsylvania](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9622848-158-9622848-1606017371239.jpg?imwidth=3840)