വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇംപീച്ച്‌മെന്‍റിലെ തുടര്‍നടപടികള്‍ കൈകാര്യം ചെയ്യുന്നതിനായി മാനേജര്‍മാരെ നിയമിച്ച് സ്‌പീക്കര്‍ നാന്‍സി പെലോസി. ഇംപീച്ച്മെന്‍റിന് മുന്നോടിയായി അടുത്തയാഴ്‌ച സെനറ്റില്‍ ആരംഭിക്കുന്ന വാദപ്രതിവാദങ്ങള്‍ ഈ ആറംഗ ബെഞ്ചായിരിക്കും കേള്‍ക്കുക. കോടതിയിലെ ജഡ്‌ജിക്ക് തുല്യരാണ് സെനറ്റിലെ മാനേജര്‍മാര്‍. ഇന്‍റലിജന്‍സ് സെലക്‌ട് കമ്മിറ്റി സ്ഥിരം ചെയര്‍മാന്‍ ആദം ഷിഫ് ആണ് ബെഞ്ചിലെ പ്രധാന മാനേജര്‍. രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നാന്‍സി പെലോസി മാനേജര്‍മാരെ നിയമിച്ചതായി അറിയിച്ചത്.
-
The Managers of the impeachment trial of the President are public servants committed to protecting our Constitution – and have the litigation and courtroom experience necessary to execute this task. They will #DefendOurDemocracy. pic.twitter.com/nsGtEVh59n
— Nancy Pelosi (@SpeakerPelosi) January 15, 2020 " class="align-text-top noRightClick twitterSection" data="
">The Managers of the impeachment trial of the President are public servants committed to protecting our Constitution – and have the litigation and courtroom experience necessary to execute this task. They will #DefendOurDemocracy. pic.twitter.com/nsGtEVh59n
— Nancy Pelosi (@SpeakerPelosi) January 15, 2020The Managers of the impeachment trial of the President are public servants committed to protecting our Constitution – and have the litigation and courtroom experience necessary to execute this task. They will #DefendOurDemocracy. pic.twitter.com/nsGtEVh59n
— Nancy Pelosi (@SpeakerPelosi) January 15, 2020
ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ജെറി നാഡ്‌ലര്‍, പാര്‍ലമെന്‍റ് ഹൗസ് അഡ്‌മിനിസ്‌ട്രേഷന്‍ ചെയര്‍മാന്‍ സോയ് ലോഫ്‌ഗ്രെന്‍, ഡെമോക്രാറ്റിക് ഹൗസ് ചെയര്‍മാന്‍ ഹക്കീം ജെഫ്രൈസ്, ജുഡീഷ്യറി കമ്മിറ്റി അംഗം എന്നിവരാണ് സമിതിയിലെ മറ്റ് മാനേജര്‍മാര്‍. ജനുവരി 21നാണ് ഇംപീച്ച്മെന്‍റ് നടപടിയില്‍ വാദം ആരംഭിക്കുക.
ഭരണഘടന പ്രകാരമാണ് അമേരിക്കയില്‍ കാര്യങ്ങള്‍ നടക്കുന്നത്. പ്രസിഡന്‍റ് ഇത് മനസിലാക്കണം, പുടിനും ഇത് മനസിലാക്കണം. ജനങ്ങള്‍ ആഗ്രഹിക്കുന്ന ആളാണ് അമേരിക്കയില്‍ പ്രസിഡന്‍റ് സ്ഥാനത്തെത്തുക. അല്ലാതെ റഷ്യയില്‍ പുടിന്‍ അധികാരത്തിലെത്തുന്നതുപോലെയല്ല - സ്‌പീക്കര്‍ നാന്‍സി പെലോസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാനേജര്‍മാരുടെ പേര് പ്രഖ്യാപിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന പ്രസ്‌താവനയോടെയാണ് പെലോസി വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ഇംപീച്ച്മെന്‍റ് വിചാരണ. ജനപ്രതിനിധിസഭ ഡിസംബറിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയിരുന്നു. സെനറ്റില്‍ വിചാരണ നേടുന്ന അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്‍റാണ് ട്രംപ്. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ട്രംപിനെതിരെയുള്ള നീക്കം പാസാകാനിടയില്ല.