സ്റ്റോക്ക്ഹോം: സാമ്പത്തിക ശാസ്‌ത്രത്തിനുള്ള 2020 ലെ നൊബേല്‍ പുരസ്‌കാരം പോൾ ആർ. മിൽഗ്രോം, റോബർട്ട് ബി. വിൽസൺ എന്നിവർക്ക്. ലേല സിദ്ധാന്തത്തിലെ മെച്ചപ്പെടുത്തലുകൾക്കും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കുമാണ് പുരസ്‌കാരം. 10 മില്യൺ ക്രോണ (1.1 മില്യൺ ഡോളർ) ക്യാഷ് പ്രൈസും സ്വർണ മെഡലുമാണ് പുരസ്‌കാരം.
യുക്തിസഹമായ ലേലത്തിന്‍റെ പൊതുമൂല്യത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാടിനും കണക്കുകൂട്ടലിനും താഴെയായി ബിഡുകൾ സമർപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ലോകത്തിന് മുന്നിൽ റോബർട്ട് വിൽസൺ തൻ്റെ ഗവേഷണങ്ങളിലൂടെ തെളിയിച്ചു.