ETV Bharat / international

പാൻഡോറ പേപ്പർ ചോർച്ച; വിശദീകരണം ആവശ്യപ്പെട്ട് ഐസിഐജെ - tax havec

ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വ്യവസായി അനില്‍ അംബാനി, വായ്‌പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് തുടങ്ങി 300ൽ അധികം ഉന്നതരുടെ പേരുകളാണ് നികുതി വെട്ടിപ്പ് നടത്തിയതായി പുറത്തുവന്നിരിക്കുന്നത്.

പാൻഡോറ പേപ്പർ ചോർച്ച  പാൻഡോറ പേപ്പർ വെളിപ്പെടുത്തൽ  പാൻഡോറ പേപ്പേഴ്‌സ് ചോർച്ച  പാൻഡോറ പേപ്പേഴ്‌സ് വെളിപ്പെടുത്തൽ  Pandora Papers  Pandora Papers bring renewed calls for tax haven scrutiny  PANDORA PAPERS CASE  സച്ചിന്‍ തെന്‍ഡുല്‍ക്കര്‍  sachin tendulkar  പാൻഡോറ പേപ്പർ  പാൻഡോറ പേപ്പർ രേഖ  നികുതി വെട്ടിപ്പ്  tax havec  ജോർദാൻ രാജാവ്
Pandora Papers bring renewed calls for tax haven scrutiny
author img

By

Published : Oct 5, 2021, 9:02 AM IST

വാഷിങ്‌ടൺ: ലോകനേതാക്കളും വ്യവസായ പ്രമുഖരുമുൾപ്പെടെ നിരവധി ഉന്നതർ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് പാൻഡോറ രേഖകളുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രമുഖരായ വ്യക്തികളും ശതകോടീശ്വരന്മാരുമെല്ലാം നികുതി ഇളവുള്ള മറ്റ് രാജ്യങ്ങളിൽ ഷെൽ കമ്പനികളിലൂടെയും ഓഫ്‌ഷോർ അക്കൗണ്ടുകൾ വഴിയും നിക്ഷേപം നടത്തിയതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്.

ഇതോടെ ഇന്‍റർനാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും (ഐസിഐജെ) വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ നികുതി വെട്ടിപ്പ് നടത്തിയവരിൽ നിന്നും കൃത്യമായ വിശദീകരണവും നികുതി പരിഷ്‌കരണവും കൂടാതെ വിഷയത്തിൽ വിദഗ്‌ധമായ അന്വേഷണവും ആവശ്യപ്പെട്ടിരിക്കുകയാണ്.

നികുതി ഇളവുകൾ നൽകുന്നതും യാതൊരു സാമ്പത്തിക ലക്ഷ്യങ്ങളില്ലാത്തതുമായ ഇത്തരം ഷെൽ കമ്പനികളെ നിരോധിക്കുക എന്നുള്ളതാണ് നികുതി വെട്ടിപ്പ് പരിഹരിക്കുന്നതിനുള്ള ഏക വഴിയെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട കാലിഫോർണിയ സർവകലാശാലയിലെ സാമ്പത്തിക വിദഗ്‌ധനായ ഗബ്രിയേൽ സുക്‌മാന്‍റെ പ്രതികരണം.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് രാഷ്‌ട്രീയ നേതാക്കൾ, മതനേതാക്കൾ, സെലിബ്രിറ്റികൾ, കായിക താരങ്ങൾ, ലഹരിമരുന്ന് വ്യാപാരികൾ തുടങ്ങിയവരുടെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച വിവരങ്ങളാണ് പാൻഡോറ പേപ്പേഴ്‌സ് വെളിപ്പെടുത്തലിലൂടെ ഞായറാഴ്‌ച പുറത്തുവന്നത്. ഇന്ത്യയില്‍നിന്ന് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വ്യവസായി അനില്‍ അംബാനി, വായ്‌പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി, ബയോകോണ്‍ മേധാവി കിരണ്‍ മജുംദാര്‍ ഷായുടെ ഭര്‍ത്താവ് തുടങ്ങി 300ൽ അധികം ഉന്നതരുടെ പേരുകളുണ്ട്.

READ MORE: പാൻഡോറ പേപ്പേഴ്‌സ് വെളിപ്പെടുത്തല്‍ : അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ജോർദാൻ രാജാവ് അബ്‌ദുള്ള രണ്ടാമൻ യുഎസിലും യുകെയിലുമുള്ള 700 കോടി ഡോളറിന്‍റെ സമ്പാദ്യം, ബ്രിട്ടിഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്‌മിർ പുടിൻ മൊണോക്കോയിലുള്ള നിക്ഷേപങ്ങള്‍ എന്നിവയ്‌ക്ക് പുറമേ ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആന്ദ്രെജ് ബാബിസ്, കെനിയൻ പ്രസിഡന്‍റ് ഉഹുറു കെനിയാറ്റ, ഇക്വഡോർ പ്രസിഡന്‍റ് ഗില്ലെർമോ ലാസോ, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയ രാഷ്ട്രത്തലവന്‍മാരുടെ വിദേശ നിക്ഷേപം സംബന്ധിച്ച കണക്കുകളും പുറത്തുവന്നു.

അതേസമയം ആരോപണവിധേയരായ പലരും ഇതുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെ ശക്തമായി നിഷേധിച്ചു. സച്ചിന്‍റെ സമ്പത്ത് നിയമാനുസൃതമാണെന്നും ബന്ധപ്പെട്ട അധികൃതര്‍ക്ക് മുൻപിൽ അത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ അറിയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ചെയർമാന്‍റെ നേതൃത്വത്തിൽ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം (എഫ്‌ഐയു) എന്നീ ഏജൻസികളിലെ ഉദ്യോഗസ്ഥരുൾപ്പെട്ട സംഘത്തിനാണ് അന്വേഷണ ചുമതല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.