മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5681പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 230,000 കവിഞ്ഞതായി ആരോഗ്യ മന്ത്രാലയത്തിലെ എപ്പിഡെമിയോളജി ഡയറക്ടർ ജോസ് ലൂയിസ് അലോമിയ പറഞ്ഞു. മരണസംഖ്യ പ്രതിദിനം 741 ആയി വർധിച്ച് 28,510 ആയി ഉയർന്നതായും അദ്ദേഹം പറഞ്ഞു. ഇതുവരെ 231,770 പേർ കൊവിഡ് -19 പോസിറ്റീവ് ആവുകയും മൊത്തം 28,510 പേർ രോഗം മൂലം മരിക്കുകയും ചെയ്തു.
ലോകമെമ്പാടും 10.6 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് ബാധിക്കുകയും 514,000ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല അറിയിച്ചു.