ടോക്കിയോ: കഴിഞ്ഞയാഴ്ച അധികാരമേറ്റ ശേഷം ജപ്പാനിലെ പുതിയ പ്രധാനമന്ത്രി യോഷിഹിഡെ സുഗ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ആദ്യ ഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഖ്യം കൂടുതൽ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും സംഭാഷണത്തില്‍ സമ്മതിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രി 20 മിനിറ്റ് നീണ്ടുനിന്ന ഫോൺ കോളിനിടെ, സുഗയും ട്രംപും ഉത്തര കൊറിയയിലെ സ്ഥിതിയും കൊവിഡ് പ്രതിരോധവും ചർച്ച ചെയ്തതായി വിദേശ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്‍റെ സമാധാനത്തിന്‍റെയും സ്ഥിരതയുടെയും ആധാരമാണ് ഈ സഖ്യമെന്ന് സുഗ ട്രംപിനോട് പറഞ്ഞു. സഖ്യം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ഏത് സമയത്തും തന്നെ വിളിക്കാൻ സുഗയെ സ്വാഗതം ചെയ്യുന്നതായി ട്രംപും അറിയിച്ചു. ട്രംപുമായി സംസാരിച്ചതിന് ശേഷം മറ്റ് ലോക നേതാക്കളുമായി ടെലഫോൺ ചർച്ച നടത്താൻ തയ്യാറാണെന്ന് സുഗ പറഞ്ഞു. സുഗയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷിഗെരു കിതാമുര അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആവർത്തിച്ചുള്ള ആരോഗ്യപ്രശ്നത്തെത്തുടർന്ന് സ്ഥാനമൊഴിയുകയാണെന്ന് ഷിൻസോ അബെ കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ആ സ്ഥാനത്ത് 99-ാമത് ജാപ്പനീസ് പ്രധാനമന്ത്രിയും ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവുമായി സുഗ അദികാരത്തിലെത്തിയത്. 1991 ൽ കിച്ചി മിയാസാവയ്ക്ക് ശേഷം അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാകും 71 കാരനായ സുഗ. മാന്ദ്യം ബാധിച്ച ജാപ്പനീസ് സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവപ്പിക്കാനായി അബെയുടെ നയങ്ങൾ, ആക്രമണാത്മക പണ ലഘൂകരണം, ധനപരമായ ഉത്തേജനം, ഘടനാപരമായ പരിഷ്കാരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അബെയുടെ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് സുഗ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 16 ന് നടന്ന അസാധാരണ പാർലമെന്‍റ് സമ്മേളനത്തിൽ എട്ട് വർഷത്തിനിടെ ജപ്പാനിലെ ആദ്യത്തെ പുതിയ നേതാവായാണ് യോഷിഹിഡെ സുഗ ജപ്പാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
യോഷിഹിഡെ സുഗ ജപ്പാനീസ് പ്രധാനമന്ത്രിയായ ശേഷം ആദ്യം വിളിച്ചത് ട്രംപിനെ - യോഷിഹിഡെ സുഗ
കഴിഞ്ഞയാഴ്ച അധികാരമേറ്റ ശേഷം ജപ്പാനിലെ പുതിയ പ്രധാനമന്ത്രി യോഷിഹിഡെ സുഗ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ആദ്യ ഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഖ്യം കൂടുതൽ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും സംഭാഷണത്തില്‍ സമ്മതിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.