റിയോ ഡി ജനീറോ: 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണ നിരക്ക് രേഖപ്പെടുത്തി ബ്രസീല്‍. വ്യാഴാഴ്‌ച വരെ ബ്രസീലില്‍ കൊവിഡ് മൂലം മരിച്ചത് 34,000ത്തിലധികം പേരാണ്. 6,15,000 കൊവിഡ് കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. യുഎസും യുകെയും കഴിഞ്ഞാല്‍ കൊവിഡ് മൂലം ഏറ്റവുമധികം മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യമാണ് നിലവില്‍ ബ്രസീല്‍. പരിശോധനാ സൗകര്യങ്ങള്‍ കുറവായതിനാല്‍ കേസുകളുടെ നിരക്ക് ഇനിയും കൂടാമെന്ന് വിദഗ്‌ധര്‍ കരുതുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മഹാമാരി ബാധിച്ചിരിക്കുന്ന റിയോ ഡി ജനീറോയില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കികൊണ്ട് നഗരം പതിയെ തിരിച്ചു വരികയാണ്. രാജ്യത്ത് പ്രായമായവരിലും നിലവില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരിലുമാണ് കൊവിഡ് ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്.
ബ്രസീലില്‍ കൊവിഡ് മരണം 34000 കടന്നു - ബ്രസീല്‍ കൊവിഡ് 19
യുഎസും യുകെയും കഴിഞ്ഞാല്‍ കൊവിഡ് മൂലം ഏറ്റവുമധികം മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യമാണ് ബ്രസീല്‍.