വാഷിങ്ടൺ: കുഞ്ഞിന് ജന്മം നൽകുന്നത് വരെ താൻ ഗർഭിണി ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് മെൽബൺ മോഡൽ എറിൻ ലാംഗ്മെയ്ഡ്. രണ്ടാഴ്ചക്ക് മുമ്പാണ് അപ്രതീക്ഷിതമായി കുഞ്ഞിന് ജന്മം നൽകുന്നത്. കുളിമുറിയിലെ തറയിലാണ് മകൾ ഇസ്റയ്ക്ക് ജന്മം നൽകിയതെന്നും ഇരുപത്തിമൂന്നുകാരി എറിൻ കൂട്ടിച്ചേർത്തു. ക്ഷീണമോ മറ്റ് ശരീര ലക്ഷണങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഗർഭനിരോധന കുത്തിവെപ്പുകൾ നടത്തുന്നതിനിടയിലാണ് ഇതെല്ലാം സംഭവിച്ചതെന്നും മോഡൽ പറയുന്നു. 500 സ്ത്രീകളിൽ ഒരാൾ ഗർഭം ധരിച്ച് 20 ആഴ്ച ആകുന്നതുവരെ ഒരു കുഞ്ഞിനെ ചുമക്കുന്നതായി അറിയില്ല. 2500 ൽ ഒരാൾ പ്രസവിക്കുന്നതുവരെ തിരിച്ചറിയാത്ത അവസ്ഥയുമുണ്ട്.
ഓഫീസിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നെന്നും ഗർഭം ധരിച്ചിട്ടുണ്ടെന്നുള്ള ഒരടയാളവും ഉണ്ടായിരുന്നില്ലെന്നും എറിന് പറയുന്നു. എല്ലാവരും ഒരുമിച്ച് സഹായമെല്ലാം ചെയ്ത് തന്നു. എന്നെ ആശുപത്രിയിലാക്കി. ഇപ്പോൾ ഞങ്ങൾ നല്ല മാതാപിതാക്കൾ ആകാനുള്ള തയ്യാറെടുപ്പിലാണ്. ഇത് കേൾക്കുമ്പോൾ അസാധ്യമാണെന്ന് തോന്നുമെങ്കിലും ഈ ആകസ്മിക ഗർഭധാരണം വിചാരിക്കുന്നതിനേക്കാൾ സാധാരണമാണെന്ന് എറിന് ലാംഗ്മെയ്ഡ് പറയുന്നു.