ETV Bharat / international

ദൗത്യം വിജയകരം; നാസയെ അഭിനന്ദിച്ച് ബൈഡന്‍ - perseverance mission news

അടുത്ത ദിവസങ്ങളില്‍ പെർസിവറന്‍സില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്

ചൊവ്വ ദൗത്യം വാര്‍ത്ത  പെര്‍സിവറന്‍സ് ദൗത്യം വാര്‍ത്ത  നാസയും ബൈഡനും വാര്‍ത്ത  mars mission news  perseverance mission news  nasa and biden news
ബൈഡന്‍
author img

By

Published : Feb 19, 2021, 6:00 AM IST

Updated : Feb 19, 2021, 8:25 AM IST

വാഷിങ്ടണ്‍: ചൊവ്വ പര്യവേഷണത്തിലെ ചരിത്ര വിജയത്തില്‍ നാസയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. പെർസിവറന്‍സിന്‍റെ വിജയകരമായി ചൊവ്വയില്‍ എത്തിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാവരെയും അനുമോദിക്കുന്നതായും ബൈഡന്‍ ട്വീറ്റ് ചെയ്‌തു. ശാസ്‌ത്രത്തിന്‍റെ ശക്തിയും അമേരിക്കയുടെ നൈപുണ്യവും ചേരുമ്പോള്‍ അസാധ്യമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്‍റ് കമല ഹാരിസും നാസയിലെ ശാസ്‌ത്രഞ്ജരെ അഭിനന്ദിച്ച് രംഗത്ത് വന്നു. ഭാവി ദൗത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഈ നേട്ടം. അമേരിക്കയുടെ സ്ഥിരോത്സാഹത്തിന്‍റെ ഭാഗമാണ് ഈ നേട്ടമെന്നും കമല ഹാരിസ് കുറിച്ചു.

  • Congratulations to NASA and everyone whose hard work made Perseverance’s historic landing possible. Today proved once again that with the power of science and American ingenuity, nothing is beyond the realm of possibility. pic.twitter.com/NzSxW6nw4k

    — President Biden (@POTUS) February 18, 2021 " class="align-text-top noRightClick twitterSection" data=" ">

പെര്‍സിവറന്‍സ് വിജയകരമായി ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കാന്‍ സാധിച്ചതായി നാസ അഡ്‌മിനസ്‌ട്രേറ്റര്‍ സ്റ്റീവ് യുര്‍ജെക് പറഞ്ഞു. എല്ലായ്‌പ്പോഴും ഒരു വിക്ഷേപണമോ ലാന്‍ഡിങ്ങോ നടക്കുമ്പോള്‍ രണ്ട് പ്ലാനുമായാണ് നാസ മുന്നോട്ട് പോകാറുള്ളത്. പെര്‍സിവറന്‍സ് വിജയകരമായി ചൊവ്വയില്‍ ഇറക്കാന്‍ സാധിച്ചതിനാല്‍ സെക്കന്‍ഡ് പ്ലാന്‍ അക്ഷരാര്‍ത്ഥത്തില്‍ കീറിക്കളയുന്നതായി യുര്‍ജെക് പറഞ്ഞു.

ജസീറോ ഗര്‍ത്തം ഭൂമിയിലേതിന് സമാനമായ പ്രതലമാണ്. ഇവിടെയാണ് പെര്‍സിവറന്‍സ് ഇറങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ നാസക്ക് ഏറെ വിലപ്പെട്ടതാകും. പ്രധാനപ്പെട്ട വിവരങ്ങള്‍ ഇവിടെ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ സമയം ഇന്ന് വൈകീട്ടോടെ കൂടുതല്‍ വിവരങ്ങള്‍ പെര്‍സിവറന്‍സില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം ഫോട്ടോകള്‍ക്കപ്പുറം ദൃശ്യങ്ങളും ശബ്‌ദ ശകലങ്ങളും പെര്‍സിവറന്‍സില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അവ അടുത്ത ദിവസങ്ങളില്‍ നാസ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

230 ദിവസം നീണ്ട യാത്രക്കൊടുവിലാണ് പെര്‍സിവറന്‍സിനെ ചൊവ്വയില്‍ സുരക്ഷിതമായി ഇറക്കുകയെന്ന ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ നാസക്ക് സാധിച്ചത്. ചൊവ്വയിലെ ആകാശത്ത് പറക്കുന്ന ആദ്യ മനുഷ്യനിര്‍മിത വസ്‌തുവുമായാണ് പെര്‍സിവറന്‍സ് ഭൂമിയില്‍ നിന്നും യാത്ര തിരിച്ചത്. അനുകൂല സാഹചര്യത്തില്‍ ഇന്‍ജെന്യൂയിറ്റി എന്ന കോപ്‌ടര്‍ ചൊവ്വയുടെ ആകാശത്ത് പറക്കാന്‍ ആരംഭിക്കും.

Last Updated : Feb 19, 2021, 8:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.