മെക്‌സികോ: ഒരാഴ്‌ച മുൻപ് മെക്‌സികോയിലെ ഗ്വെറെറോയിൽ നിന്ന് കാണാതായ മാധ്യമപ്രവർത്തകന്‍റെ മൃതദേഹം കണ്ടെത്തി. ഏപ്രിൽ രണ്ടിന് കാണാതായ വിക്ടർ ഫെർണാണ്ടോ അൽവാരെസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ മൃതദേഹം അൽവാരെസിന്‍റേതാണെന്ന് സ്ഥിരീകരിച്ചു. ഈ വർഷം മെക്‌സികോയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമ പ്രവർത്തകനാണ് അൽവാരെസ്. അതേ സമയം കൊലപാതകത്തിൽ അന്വേഷണം നടത്തണമെന്ന് ഗ്വെറെറോ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം പത്ത് മാധ്യമ പ്രവർത്തകരാണ് മെക്‌സികോയിൽ മരിച്ചത്.
മെക്‌സികോയിൽ കാണാതായ മാധ്യമ പ്രവർത്തകന്‍റെ മൃതദേഹം കണ്ടെത്തി - യുഎസ്
ഈ വർഷം മെക്‌സികോയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമ പ്രവർത്തകനാണ് വിക്ടർ ഫെർണാണ്ടോ അൽവാരെസ്.