വാഷിങ്ടണ്‍: ജോർജ് ഫ്ലോയിഡിനെ അമേരിക്കൻ പൊലീസ് കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ചു കൊന്ന കേസിൽ മിനിപൊളിസ് പൊലീസ് ഓഫീസർ ഡെറക് ചൗവിനെതിരെ ഗുരുതര കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകക്കുറ്റം ചുമത്തിയാണ് ഡെറക് ചൗവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പങ്കെടുത്തത മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കൊലപാതകത്തിന് കൂട്ട് നിന്നതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ജോർജ് ഫ്ലോയിഡിന്‍റെ മരണം അമേരിക്കയിലുടനീളം നിരവധി പ്രതിഷേധങ്ങൾക്ക് കാരണമായി. ജോർജ് ഫ്ലോയിഡിന്‍റെ മരണത്തിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഡെറക് ചൗവിനെതിരെ സ്വീകരിച്ച നടപടിയിൽ സന്തോഷമുണ്ടെന്ന് കുടുംബം പറഞ്ഞു. മെയ് 25നാണ് കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡ് വധിക്കപ്പെട്ടത്.