ന്യൂയോർക്ക്: കൊവിഡ് പശ്ചാത്തലത്തിൽ അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പുകള്‍ നൽകുന്നത് വൈകാൻ സാധ്യത. മീസിൽസ് ആൻഡ് റുബെല്ല ഇനിഷ്യേറ്റീവ് (എം & ആർഐ) അമേരിക്കൻ റെഡ് ക്രോസ്, യുണിസെഫ്, ഡബ്ല്യുഎച്ച്ഒ എന്നീ സംഘടനകൾ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത് .
37 രാജ്യങ്ങളിലായി 117 ദശലക്ഷത്തിലധികം കുട്ടികൾക്ക് അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ്പ് വൈകിയേക്കും. 24 രാജ്യങ്ങൾ ഇതിനകം പ്രതിരോധ ക്യാമ്പയിനുകൾ നീട്ടിവെച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കാരണമാണ് വാക്സിനേഷൻ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സുരക്ഷിതരല്ലാത്ത കുട്ടികളെ കണ്ടെത്താനും വാക്സിനേഷൻ നൽകാനുമുള്ള ശ്രമങ്ങൾ ശക്തമാക്കാൻ ലോക നേതാക്കളോട് ആരോഗ്യ സംഘടനകൾ ആവശ്യപ്പെട്ടു. കൊവിഡ് -19 ഭീഷണിയാൽ ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ സമ്മർദ്ദത്തിലാണ്.