മെക്‌സികോ സിറ്റി: അടുത്ത വര്‍ഷത്തോടെ മെക്‌സിക്കോയില്‍ 200 മില്യണോളം കൊവിഡ് വാക്‌സിനുകള്‍ എത്തിക്കും. പ്രസിഡന്‍റിന്‍റെ വക്താവ് ജീസസ് റാമീറേസ് ക്യൂവാസാണ് വാക്‌സിന്‍ വിതരണത്തെക്കുറിച്ച് പ്രസ്‌താവനയിറക്കിയത്. കൊവിഡ് വാക്‌സിന്‍ ഉറപ്പുവരുത്തുന്നതിനായി കമ്പനികളുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2021 ഓടെ 34 മില്യണ്‍ ഫൈസര്‍ വാക്‌സിനുകളും, ആസ്‌ട്രാസെനിക്കയില്‍ നിന്ന് 77.4 മില്യണ്‍ വാക്‌സിനുകളും, കാന്‍സിനോയുടെ 35 മില്യണ്‍ വാക്‌സിനുകളും, 51.5 മില്യണ്‍ കൊവാക്‌സ് വാക്‌സിനുകളും രാജ്യത്തെത്തുമെന്ന് ജീസസ് റാമീറേസ് ക്യൂവാസ് ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ഡിസംബര്‍ അവസാനത്തോടെ ആരംഭിച്ച് അടുത്ത വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് നേരത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
മെക്‌സിക്കോ 200 മില്യൺ കൊവിഡ് വാക്‌സിനുകള്‍ എത്തിക്കും - Covid vaccines
പ്രസിഡന്‍റിന്‍റെ വക്താവ് ജീസസ് റാമീറേസ് ക്യൂവാസാണ് വിവിധ കമ്പനികളുടെ കൊവിഡ് വാക്‌സിനുകള്‍ അടുത്ത വര്‍ഷത്തോടെ രാജ്യത്ത് വിതരണത്തിനായി എത്തിക്കുമെന്ന് വ്യക്തമാക്കിയത്.