മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ആകെ ഒരു മില്യൺ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായും ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലധികമാണെന്ന് ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഹ്യൂഗോ ലോപ്പസ്-ഗാറ്റെൽ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മെക്സിക്കോയിൽ 5,860 പുതിയ കൊവിഡ് കേസുകളും 635 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നവംബർ 14, 2020 വരെ രാജ്യത്ത് 1,003,253 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,222,753 പരിശോധാ ഫലങ്ങൾ ഇതുവരെ നെഗറ്റീവ് ആകുകയും 98,259 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 745,361 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായത്.
അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 41,100 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 88,14,579 ആയി ഉയർന്നു. 447 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,29,635 ആവുകയും ചെയ്തു. നിലവിൽ രാജ്യത്ത് 4,79,216 പേരാണ് ചികിത്സയിൽ തുടരുന്നത്. 42,156 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 82,05,728 ആവുകയും ചെയ്തു.