മെക്‌സിക്കോ സിറ്റി: ബ്രിട്ടന്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ഫൈസറിന് മെക്‌സിക്കോയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. ബ്രിട്ടന്‍, കാനഡ, ബഹറിന്‍ എന്നീ രാജ്യങ്ങളില്‍ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് മെക്‌സിക്കോയും വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയത്. 125,000 ജനങ്ങള്‍ക്ക് വേണ്ടി 250,000 ഡോസ് വാക്‌സിന്‍ എത്തിക്കുമെന്നും ഒരാള്‍ക്ക് രണ്ട് ഷോട്ട് വീതം നല്‍കുമെന്നും മെക്‌സിക്കോ അസി. ആരോഗ്യ സെക്രട്ടറി ഹുഗോ ലപ്‌സ് ഗടെല്‍ അറിയിച്ചു.
അടുത്ത ആഴ്‌ച മുതല്‍ വാക്സിന്‍ കുത്തിവെപ്പ് ആരംഭിക്കും. വാക്‌സിന് അനുമതി നല്‍കിയത് പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും ഗടെല്‍ പറഞ്ഞു. മെക്‌സിക്കോയില്‍ 1,229,379 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് മരണങ്ങളുടെ എണ്ണം 113,019 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യ തലസ്ഥാനമായ മെക്‌സിക്കോയിലാണ്. മെക്‌സിക്കോ സിറ്റിയിലെ 78 ശതമാനം ആശുപത്രികളും ഇതിനോടകം തന്നെ കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. തലസ്ഥാനത്ത് താമസിക്കുന്നവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് മേയര്‍ ക്ലഡിയ ഷേയ്‌ബൗ ജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കി.